പ്രാദേശിക അവധി
നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കടമ്മനിട്ട വാര്‍ഡിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോളിംഗ് വാര്‍ഡിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ദിവസമായ ഇന്ന് (22) പ്രാദേശിക അവധി നല്‍കി ജില്ലാ കളക്ടര്‍ എ.ഷിബു ഉത്തരവായി.
മസ്റ്ററിംഗ്
അന്ത്യോദയ അന്നയോജന (എഎവൈ) വിഭാഗം, പ്രയോറിറ്റി (മുൻഗണനാ) വിഭാഗം (പിഎച്ച്എച്ച് ) റേഷൻ കാർഡിലെ അംഗങ്ങളുടെ മസ്റ്ററിംഗ് ഭക്ഷ്യ- പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ഇ-പോസ് മുഖേന നടത്തുന്നു. ഇതിന്റെ ഭാഗമായി റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുളള അംഗങ്ങൾ അവരുടെ റേഷൻകാർഡ്, ആധാർ കാർഡ് എന്നിവയുമായി റേഷൻഷോപ്പിന്റെ പ്രവൃത്തി ദിവസങ്ങളിലെത്തി മസ്റ്ററിംഗ് നടപടികൾ പൂർത്തീകരിക്കണം. മസ്റ്ററിംഗ് നടപടികൾ പൂർത്തീകരിക്കേണ്ട അവസാന തീയതി മാർച്ച് 31.
റീടെൻഡർ ക്ഷണിച്ചു
ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടർ വിതരണം ചെയ്യുന്നതിന് താൽപ്പര്യമുള്ള വാഹന ഡീലറുമാരിൽ നിന്നും റീടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി 28. ഫോൺ: 0468 2362129, 9188959670. ഇ-മെയിൽ: icdsprojectelanthur@gmail.com
മരണാനന്തര അധിവർഷാനുകൂല്യം
രേഖകൾ ഹാജരാക്കണം
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിൽ മരണാനന്തര അധിവർഷാനുകൂല്യത്തിന് അപേക്ഷ സമർപ്പിച്ചവരിൽ രേഖകൾ ഹാജരാക്കത്തവർ മരണസർട്ടിഫിക്കറ്റ്, ആധാർ കാർഡ്, സീറോ ബാലൻസ് അല്ലാത്ത സിംഗിൾ അക്കൗണ്ട് ബാങ്ക് പാസ്ബുക്ക്, റേഷൻകാർഡ്, സ്‌കൂൾ സർട്ടിഫിക്കറ്റ്, മരണപ്പെട്ട അംഗവുമായി അപേക്ഷകനുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ എന്നിവയുടെ പകർപ്പുകളും പേരിലോ വിലാസത്തിലോ വ്യത്യസമുളളവർ വാർഡ് മെമ്പറുടെ സാക്ഷ്യപത്രവും രണ്ട് ദിവസത്തിനകം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ ഹാജരാക്കേണ്ടതാണെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ : 0468 2327415.
സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
തിരുവനന്തപുരം മേഖലയിലെ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2022-23 (നിലവിൽ തുടർ വിദ്യാഭ്യാസ കോഴ്സുകളിൽ പഠിക്കുന്നവർക്ക്) വർഷത്തെ വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ലാപ്ടോപ് എന്നിവ വിതരണം ചെയ്യുന്നതിനുളള അപേക്ഷ ക്ഷണിച്ചു. റ്റി.റ്റി.സി, ഐ.ടി.ഐ / ഐ.ടി.സി, പ്ലസു, ഡിഗ്രി കോഴ്സ്, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രൊഫഷണൽ കോഴ്സുകൾ, വിവിധ ഡിപ്ലോമ കോഴ്സുകൾ എന്നിവയ്ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതും യോഗ്യത പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടിയിട്ടുളള വിദ്യാർഥികളാണ് സ്‌കോളർഷിപ്പിന് അപേക്ഷിക്കേണ്ടത്. മേഖല വെൽഫെയർ ഫണ്ട് ഇൻസ്പെക്ടറുടെ ഓഫീസിൽ നിന്നും ലഭിക്കുന്ന അപേക്ഷകൾ ഫെബ്രുവരി 29 ന് വൈകുന്നേരം അഞ്ചിന് മുൻപ് തിരുവനന്തപുരം മേഖല (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ തൊഴിലാളികൾ) വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, കെ.സി.പി ബിൽഡിംഗ്, ആര്യശാല, തിരുവനന്തപുരം പിൻ-695036 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ : 9188430667, 0471 2460667
വെറ്ററിനറി സർജൻ ; കരാർ നിയമനം
മൃഗസംരക്ഷണവകുപ്പ് പത്തനംതിട്ട ജില്ലയിൽ സിഎസ്എസ് -എൽഎച്ച് ആന്റ് ഡിസിപി പദ്ധതി പ്രകാരം നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തന സജ്ജമാക്കുന്നതിനായി വെറ്ററിനറി സർജൻ തസ്തികയിലേക്ക് ഉദ്യോഗാർഥികളെ കരാർ അടിസ്ഥാനത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ മുഖേന താൽക്കാലികമായി തെരഞ്ഞെടുക്കുന്നു. മല്ലപ്പള്ളി ബ്ലോക്കിലേക്കാണ് നിയമനം. യോഗ്യതകൾ : ബിവിഎസ്‌സി ആന്റ് എഎച്ച് , കേരള സംസ്ഥാന വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ. വെറ്ററിനറി സർജൻ തസ്തികയിലേക്കുള്ള വാക്ക്ഇൻ-ഇന്റർവ്യൂ പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ 23 ന് രാവിലെ 11 ന് നടത്തും. ഫോൺ: 04682 322762.
ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ പെൻഷൻ ഗുണഭോക്താക്കൾ മാർച്ച് മുതൽ പെൻഷൻ തുടർന്ന് ലഭിക്കുന്നതിനായി 29 വരെ വാർഷിക മസ്റ്ററിംഗ് സംബന്ധിച്ച് സർക്കാരിൽ നിന്നും അറിയിപ്പ് ലഭിച്ചില്ലെങ്കിൽ മുൻവർഷങ്ങളിലെപോലെ ലൈഫ് സർട്ടിഫിക്കറ്റ് മാർച്ച് മാസം ഹാജരാക്കണം. ലൈഫ് സർട്ടിഫിക്കറ്റ് വാർഷിക മസ്റ്ററിംഗ് നിശ്ചിത സമയ പരിധിക്കുളളിൽ പൂർത്തിയാക്കാത്തവർക്ക് കുടിശിക പെൻഷൻ ലഭിക്കുന്നതല്ല.
അഡ്മിഷൻ ആരംഭിച്ചു
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കീഴിൽ ഓഫീസ് അസിസ്റ്റന്റ്, സോഫ്‌റ്റ്വെയർ പ്രോഗ്രാമർ എന്നീ കോഴ്സുകൾക്ക് 100 ശതമാനം സ്‌കോളർഷിപ്പോടുകൂടി അഡ്മിഷൻ ആരംഭിച്ചു. ഫോൺ: 8289810279, 8921636122.
രജിസ്റ്റർ ലിങ്ക് : https://link.asapcsp.in/pmkvyktm
ടെൻഡർ
പറക്കോട് അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിന്റെ കോൺഫറൻസ് ഹാളിന്റെ ആവശ്യത്തിലേക്ക് ഫർണിച്ചർ നൽകുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ /വ്യക്തികൾ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് ഏഴിന് ഉച്ചയ്ക്ക് 12.30 വരെ. ടെൻഡർ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് പറക്കോട് അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ . 04734216444.


