കവി ഉള്ളന്നൂർ ഗിരീഷിന് എ. അയ്യപ്പൻ സ്മാരക പുരസ്‌കാരം. 🌹

Pathanamthitta Kerala Music

തിരുവനന്തപുരം – നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023- 2024 വർഷത്തെ എ. അയ്യപ്പൻ സ്മാരക പുരസ്‌കാരത്തിന് (കവിത ) കവി ഉള്ളന്നൂർ ഗിരീഷിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മണ്മറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന അവാർഡുകളിൽ ഒന്നാണിത് , മലയാളത്തിന്റെ പ്രിയപ്പെട്ട കവി എ. അയ്യപ്പന്റെ പേരിലുള്ള പ്രസ്തുത പുരസ്‌കാരം കവിതാരംഗത്തുള്ളവർക്കാണ് നൽകിവരുന്നത്.

കുളനട ഉള്ളന്നൂർ സ്വദേശിയായ കവി ഉള്ളന്നൂർ ഗിരീഷ് ഇരുപത്തിയൊന്നു വർഷമായ് കവിതയെഴുത്ത് മേഖലയിലുണ്ട്. പത്തൊൻപതുവർഷക്കാലമായ് സംഗീതരംഗത്തും നിറസാന്നിദ്ധ്യമാണ്. ഭാഗവത പാരായണരംഗത്ത് മൂന്നുപതിറ്റാണ്ടിന്റെ സപര്യയുമുണ്ട്. 2020ൽ മലയാള സാഹിത്യ ഗ്രൂപ്പിന്റെ കവി, ഗായകൻ എന്നീ നിലകളിലെ മികവിന് പ്രതിഭാ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പെയിന്റിംഗ് തൊഴിലിനോടൊപ്പം ഈ മേഖലകളിലും തന്റെ ആത്മബന്ധം ഇദ്ദേഹം കാത്തുസൂക്ഷിക്കുന്നു.

2024 മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ (വിവേകാനന്ദ) ഹാളിൽ വച്ചുനടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തിലാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.

ആശംസകളോടെ , ടീം പത്തനംതിട്ട

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *