പാലക്കാട് – ചക്കാന്തറ കൈക്കുത്തിപറമ്പിലെ ആലുക്കാപറമ്പിൽ വീട്ടിൽ വിപിന്റെ ഭാര്യ ആൻസിയാണ് മരിച്ചത്. ഇവർ തമിഴ്നാട്ടിലെ AJK കോളേജ് അദ്ധ്യാപികയാണ്’ കോളേജിലെ ഓണാഘോഷത്തിനു വേണ്ടി സ്വന്തം സ്കൂട്ടറിൽ പോകുമ്പോൾ പുതുശ്ശേരി പഞ്ചായത്ത് ഓഫീസിനു മുന്നിലെ സർവ്വീസ് റോഡിലാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ അജ്ഞാത വാഹനം ഇടിച്ചതാണെന്ന് കരുതുന്നു. വലതു കൈ വേർപെട്ട നിലയിൽ റോഡിൽ ഇവർ വീണ് കിടക്കുന്നത് നാട്ടുകാർ കാണുന്നത് ഇന്ന് രാവിലെ 11 മണിയോടെയാണ് ‘ എപ്പോഴാണ് ഏതു വാഹനമാണ് ഇടിച്ചത് എന്ന് പോലും നിലവിൽ കണ്ടെത്താനായില്ല. ഉടൻതന്നെ ജില്ലാ ആശുപത്രിയിലേക്കും അവിടെനിന്ന് കോയമ്പത്തൂരിലേക്കും എത്തിക്കാനുള്ള ശ്രമത്തിനിടെ ആംബുലൻസിൽ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. മക്കൾ ആസ്റ്റിൻ, അൽസ്റ്റൻ


