പെൻഷൻ കുടിശിഖയും മെഡിക്കൽ, വിദ്യാഭ്യാസ, വിവാഹ ധനസഹായം, ബോണസ് എന്നിവ നൽകണം ; ധർണ്ണ

Kerala Pathanamthitta

പത്തനംതിട്ട :- ഐ.എൻ.റ്റി.യു.സി യിൽ അഫിലിയേറ്റ് ചെയ്ത യൂണിയനുകളുടെ ജില്ലാ കോഡിനേഷൻ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ ജില്ലാ കളക്ട്രേറ്റിലേക്ക് മാർച്ചും തുടർന്ന് ജില്ലാ ബിൽഡിംഗ് & അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിനു മുമ്പിൽ ധർണ്ണയും നടത്തി ബോർഡിൽ അംശാദായം അടച്ച് പെൻഷൻ പറ്റിയവർക്ക് 18 മാസക്കാലത്തെ പെൻഷൻ കുടിശിഖയും മെഡിക്കൽ, വിദ്യാഭ്യാസ, വിവാഹ ധനസഹായം ഇവ ലഭിക്കാത്തതിലും ഓണത്തിന് ഒരു മാസത്തെ പെൻഷൻ തുക ബോണസ്സായി നൽകണമെന്നും ബോർഡിലെ ദിവസ വേതനക്കാരായ 241 പേരെ സ്ഥിരപ്പെടുത്തുവാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് മുൻ ഡി സി സി പ്രസിഡൻ്റ് പി മോഹൻരാജ് പറഞ്ഞു സലീം പെരിന്നാടിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഐ എൻ റ്റി യു സി വർക്കിംഗ് കമ്മറ്റി അംഗം എ ഷംസുദീൻ മുഖ്യപ്രഭാഷണം നടത്തി അങ്ങാടിക്കൽ വിജയകുമാർ, സജി കെ സൈമൺ,അഷറഫ് അപ്പാക്കുട്ടി, റെനീസ് മുഹമ്മദ്, വിശ്വംഭരൻ മലയാലപ്പുഴ, പി.കെ മുരളി, അഡ്വ. ഷാജി കുളനട, അംജിത്ത് അടൂർ, മനോജ് ഡേവിഡ് കോശി, വല്ലാറ്റൂർ വാസുദേവൻ, ബിനു മരുതി മുട്ടിൽ, സോളമൻ വരവുകാലായിൽ , അബ്ദുൾ കലാം ആസാദ്, റെജിമോൻ, കൈരളി കരുണാകരൻ ഷംലത്ത് ബീബി തുടങ്ങിയവർ പ്രസംഗിച്ചു ധർണ്ണയ്ക്ക് മുന്നോടിയായുള്ള കളക്ട്രേറ്റ് മാർച്ചിന് റീന കെ തോമസ്, മുരളീധരൻ മേലൂട്, എം കെ ശാന്ത, സാമുവൽ മത്തായി, ശിവൻകുട്ടി, ജോൺസൺ ഏറത്ത്, ശ്രീകുമാർ വെള്ളപ്പാറ, ബാബു ചരൽക്കുന്ന്, സാംകുട്ടി അടി മുറിയിൽ, സജി കോട്ടു പള്ളിയേത്ത് , ജേക്കബ് മാത്യൂ വാളാക്കുഴി തുടങ്ങിയവർ നേതൃത്വം നൽകി

ഫോട്ടോ ക്യാപ്റ്റൻ:
ഐ എൻ റ്റി യു സി യിൽ അഫിലിയേറ്റ് ചെയ്ത യൂണിയനുകളുടെ ജില്ലാ കോഡിനേഷൻ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ ജില്ലാബിൽഡിംഗ് & അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിനു മുമ്പിൽ നടത്തിയ ധർണ്ണ മുൻ ഡി സി സി പ്രസിഡൻ്റ് പി മോഹൻരാജ് ഉദ്ഘാടനം ചെയ്യുന്നു .

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *