ചുങ്കപ്പാറ: കേരളീയ പൊതു സമൂഹത്തിന്റെ ജനകീയ മുഖമായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മുസ്ലിംലീഗ് റാന്നി നിയോജകമണ്ഡം എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
നിയോജക മണ്ഡലം പ്രസിഡൻ്റ് കെ എം എം സലീമിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി റഫീക്ക് ചാമക്കാല അനുശോചന പ്രമേയം അവതരിപ്പിച്ചു.മണ്ഡലം ഭാരവാഹികളായ അബ്ദുൽ ഖരീം,പി എം ആർ ഖാൻ, ഇസ്മായിൽ ചീനിയിൽ ,സി ഡീ ഷാജഹാൻ,സജ്ജാദ് ഖാൻ,ഹുസൈനാർ കിഴക്കയിൽ, അൻസാരി മന്ദിരം,ഫൈസൽ കാചാണി,സലാം പള്ളിക്കൽ,നൗഷാദ് പൊട്ടൻമൂഴി, നൂറുദ്ധീൻ പാമ്പാവാലി,എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.


