ആറന്മുള – തിരുവാറന്മുള ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി എസ്.എസ് നാരായണൻ പോറ്റിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ എസ്.എസ് നാരായണൻ പോറ്റി മുമ്പ് പമ്പ ഗണപതി ക്ഷേത്രം, ചെട്ടികുളങ്ങര ക്ഷേത്രം എന്നിവിടങ്ങളിൽ മേൽശാന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹധർമ്മിണി – പാർവ്വതീ ദേവി, മക്കൾ – വൈശാഖ് ( ടെക്‌നോപാർക്ക് ), വൈഷ്ണവ് ( ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നു).
ദേവസ്വം കമ്മീഷണർ ബി സുനിൽകുമാർ, പത്തനംതിട്ട ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ജി തുളസീധരൻ പിള്ള, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ അഡ്മിനിസ്ട്രേഷൻ കെ ഇന്ദുകുമാരി, അസിസ്റ്റന്റ് കമ്മീഷണർ ജനറൽ അഡ്മിനിസ്ട്രേഷൻ എസ് സുഷമ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ രേവതി ആർ, ഉപസമിതി പ്രസിഡന്റ് വിജയൻ നടമംഗലം, ഉപസമിതി സെക്രട്ടറി ശശി കണ്ണങ്കേരിൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പുതേഴത്തില്ലം ശ്രീനിധി (6) ആണ് നറുക്കെടുത്തത്. ഭക്തജനങ്ങൾ അടക്കം നിരവധിയാളുകൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.


