പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ 67കാരന് ആറര വർഷം കഠിനതടവും 65 000 രൂപ പിഴയും ശിക്ഷ :

Crime

പന്തളം – തെക്കേക്കര സ്വദേശി രവീന്ദ്രനെയാണ് അടൂർ ഫാസ്‌റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2025 ജൂലൈ മാസം 10 ന് വൈകുന്നേരം 5 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഈ സമയം വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കിയ പ്രതി അടുക്കളവാതിലിലൂടെ അതിക്രമിച്ച് വീട്ടിനുള്ളിൽ കടന്നുകയറുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ബലപ്രയോഗത്തിലൂടെ കീഴടക്കി ലൈംഗികപീഡനത്തിനിരയാക്കി.

അന്നത്തെ കൊടുമൺ പോലീസ് ഇൻസ്പക്ടറായിരുന്ന പി വിനോദ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. അടുർ ഫാസ്റ്റ് ട്രാക്ക് കോടതി മുമ്പാകെ നടന്ന വിചാരണയിൽപ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വ. സ്മിതാ ജോൺ, പ്രോസിക്യൂഷന് വേണ്ടി 13 സാക്ഷികളെ വിസ്‌തരിക്കുകയും, 17 രേഖകൾ കോടതി മുമ്പാകെ ഹാജരാക്കുകയും ചെയ്തു. കോടതി നടപടികൾ കോർട്ട് ലൈസൻസ് ഓഫീസറായ എ എസ് ഐ ദീപാകുമാരി ഏകോപിപ്പിച്ചു. കേസിൽ വാദം കേട്ട അടൂർ ഫാസ്‌റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത് റ്റി , പ്രതി ഭാരതീയ ന്യായ സംഹിത പ്രകാരവും, പോക്സോ വകുപ്പ് പ്രകാരവും കുറ്റക്കാരനാണെന്ന് കണ്ടെത്തി, ആറര വർഷം കഠിന തടവും 65000 രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രതി പിഴ തുക അടക്കാത്ത പക്ഷം ഇയാളുടെ സ്വത്ത് കണ്ടുകെട്ടി പിഴ ഈടാക്കാനും പിഴ തുക പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകാനും കോടതി ജില്ലാ ലീഗൽ സർവ്വീസ് അതോരിറ്റിക്ക് നിർദേശം നൽകി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *