റാന്നി :- 300 കുപ്പി വിദേശ മദ്യം വീട്ടിൽ ഒളിപ്പിച്ച് വച്ചകേസിൽ എക്സൈസിനെ വെട്ടിച്ച് കടന്ന് ഒളിവിലായിരുന്ന പ്രതി കൊല്ലമുള വെമ്പാലയിൽ വീട്ടിൽ റോയി മാത്യു വിനെ റാന്നി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. എസ് സച്ചിനും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. റോയിയുടെ മാതാവ് അന്നാമ്മ ഈ കേസിൽ ജയിൽ വാസം കഴിഞ്ഞ് ഇപ്പോൾ ജാമ്യത്തിലാണ്.
കഴിഞ്ഞ നവംബർ ഒന്നിന് റോയിയുടെ വിദേശത്തുള്ള സഹോദരിയുടെ കൊല്ലമുള ജംഗ്ഷനിലെ താമസമില്ലാത്ത വീട്ടിൽ മദ്യം ശേഖരിച്ച് വിവിധ സ്ഥലങ്ങളിൽ മദ്യം എത്തിച്ചു നൽകുന്ന സമയത്താണ് റാന്നി എക്സൈസ് പ്രിവന്റീവ് ഓഫീസർ ബിജു ഫിലിപ്പും സംഘവും വീട് വളഞ്ഞ് കേസെടുക്കുന്നത് . ആ സമയം തന്ത്രപൂർവ്വം ഓടി രക്ഷപ്പെട്ട ഇയാൾ ഇത്രയും നാൾ പല വീടുകളിൽ ബന്ധുക്കളുടെ സഹായത്താൽ ഒളിച്ചു താമസിക്കുകയായിരുന്നു.
ഇന്നലെ രാത്രി എക്സൈസ് സി.ഐ. ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ മുതൽ സ്ഥലത്ത് എക്സൈസ് ഷാഡോ സംഘം നിരീക്ഷണം നടത്തിവരികയായിരുന്നു. റോയി വീട്ടിലേക്ക് എത്തിയ സമയമാണ് പിടികൂടിയത്. റാന്നി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ. വൈശാഖ്, അസി.എക്സൈസ് ഇൻസ്പെക്ടർമാരായ ഡി. സുരേഷ് കുമാർ, ശ്രീകുമാർ കെ., പ്രിവന്റീവ് ഓഫീസർ ബിനു വർഗീസ് , സിവിൽ എക്സൈസ് ഓഫീസർ സു രേഷ് കുമാർ .എസ്. വനിതാ സിവിൽ എക്സൈസ് ഓഫിസർമായ നിഹിലാ മുഹമ്മദ് , നിരഞ്ജന കെ .എന്നിവർ പരിശോധനയിൽ പങ്കെടുത്തു
What do you feel about this post?
Like
Love
Happy
Haha
Sad

