‘എനിക്കും വേണം ഖാദി’ ; ഓണം ഖാദി മേള സെപ്തംബർ നാലുവരെ;

Pathanamthitta
Print Friendly, PDF & Email

ഓണം ഖാദിമേള ജില്ലാതല ഉദ്ഘാടനം റാന്നി ചെത്തോങ്കര ഖാദി ഗ്രാമസൗഭാഗ്യയിൽ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. ഖാദി ബോർഡിന്റെ ജില്ലയ്ക്കുള്ള ഓണസമ്മാനമാണ് മേളയെന്ന് എംഎൽഎ പറഞ്ഞു. ഗ്രാമ ജീവിതവുമായി ബന്ധപ്പെട്ടതാണ് ഖാദി ബോർഡ് ഉൽപന്നങ്ങളെന്ന് അധ്യക്ഷൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ചൂണ്ടികാട്ടി. സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ ‘എനിക്കും വേണം ഖാദി’ സന്ദേശത്തോടെ സംഘടിപ്പിക്കുന്ന മേള സെപ്തംബർ നാലു വരെയാണ്.

ജില്ലാ പഞ്ചായത്തംഗം ജെസി അലക്‌സ് വസ്ത്രത്തിന്റെയും പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി ഖാദി ഗ്രാമവ്യവസായ ഉൽപന്നത്തിന്റെയും ആദ്യ വിൽപന നടത്തി. മുൻ എംഎൽഎ രാജു എബ്രഹാം കൂപ്പൺ പ്രകാശനം ചെയ്തു. ഖാദി ബോർഡ് അംഗം സാജൻ തൊടുക, റാന്നി ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ തോമസ്, പഴവങ്ങാടി വാർഡ് അംഗം വി സി ചാക്കോ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി ടി ജോൺ, ജില്ലാ ഖാദി ഗ്രാമവ്യവസായ പ്രോജക്ട് ഓഫീസർ വി ഹരികുമാർ, അജിൻ ഐപ്പ് ജോർജ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *