പെൻഷൻകാരുടെ മസ്റ്ററിംഗ് വീട്ടിൽ എത്തിയും പൂർത്തിയാക്കും.

Pathanamthitta

കുമ്പനാട്: സാമൂഹിക സുരക്ഷ/ ക്ഷേമകാര്യ പെൻഷൻ അനുവദിക്കപ്പെട്ടവർ തുടർന്നും പെൻഷൻ ലഭിക്കുന്നതിന് കുമ്പനാട് അക്ഷയ കേന്ദ്രത്തിൽ ആധാർ കാർഡുമായി എത്തി വാർഷിക മസ്റ്ററിംഗ് നടത്താം. 2025 ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെ അക്ഷയ കേന്ദ്രത്തിൽ നേരിട്ടെത്തി മസ്റ്ററിംഗ് നടത്താം. കിടപ്പു രോഗികൾ, ശാരീരികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സീനിയർ സിറ്റിസൺ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ തുടങ്ങി അക്ഷയ കേന്ദ്രത്തിൽ എത്തിച്ചേരാൻ കഴിയാത്തവർ അതാത് പഞ്ചായത്തിൽ നിന്നും തരുന്ന കത്ത് സഹിതം വാർഷിക മസ്റ്ററിംഗ് വീട്ടിൽ എത്തി ചെയ്യുന്നതിന് അപേക്ഷ നൽകേണ്ടതാണ്. ഗുണഭോക്താക്കൾക്ക് കൂടുതൽ സമയം കാത്ത് നിൽക്കേണ്ടി വരാത്ത രീതിയിൽ ടോക്കൺ സൗകര്യവും കുമ്പനാട് അക്ഷയ കേന്ദ്രത്തിൽ ക്രമപ്പെടുത്തിയിട്ടുണ്ടെന്ന് കോ ഓർഡിനേറ്റർ സുബിൻ നീറുപ്ലാക്കൽ അറിയിച്ചു.
കുമ്പനാട് അക്ഷയ കേന്ദ്രം: 0469 2663400.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *