തിരുവല്ല – മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് ഹരിതസഭ ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോംസണ്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മുഴുവന്‍ ഹരിതകര്‍മ്മസേനാംഗങ്ങളെ ഉപഹാരം നല്‍കി ആദരിച്ചു. മാലിന്യ സംസ്‌കരണത്തില്‍ പഞ്ചായത്തിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെറിയാന്‍ മണ്ണഞ്ചേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ മനുഭായി മോഹന്‍, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ പി. ജ്യോതി , പഞ്ചായത്ത് അംഗങ്ങളായ ലൈസാമ്മ സോമര്‍, എബി മേക്കരിങ്ങാട്ട്, രതീഷ് പീറ്റര്‍, കെ.ബി രാമചന്ദ്രന്‍, മോളിക്കുട്ടി ഷാജി, ജോളി റജി, ഗീത, സെക്രട്ടറി പി നന്ദകുമാര്‍, എ പത്മകുമാര്‍ ,കോശി കുര്യന്‍, സി സനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

