കിടപ്പ് രോഗികൾക്ക് സൗജന്യ പരിചരണവുമായി സേവാഭാരതി.

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലയിൽ ആരോഗ്യ മേഖലയിൽ പുതിയ ചുവടുവെയ്പായി സീതത്തോട് സേവാഭാരതിയുടെ സഹായം കിടപ്പുരോഗികൾ അടക്കമുള്ള അവശതയനുഭവിക്കുന്നവരിലേക്ക് എത്തിത്തുടങ്ങി. സീതത്തോട് സേവാഭാരതിയുടെ “സുഖദം പാലിയേറ്റിവ് കെയർ യൂണിറ്റ് ” സംഘം ശനിയാഴ്ച മുതൽ പഞ്ചായത്തിലെ വിവിധ മേഖലകളിലെ കിടപ്പ് രോഗികൾക്ക് സ്വാന്തനവും, പരിചരണവും പകർന്നു തുടങ്ങി. തികച്ചും സൗജന്യമായി സേവനമായി ആണ് സേവഭാരതി പ്രവർത്തകർ അവശത അനുഭവിക്കുന്ന കിടപ്പ് രോഗികൾ അടക്കമുള്ളവർക്ക് പരിചരണം നൽകുന്നത്. പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കായി സേവാഭാരതിയുടെ വാഹനത്തിൽ തന്നെ എത്തിയാണ് കിടപ്പിലായവർക്ക് ആവശ്യമായ പരിചരണങ്ങൾ ചെയ്തു നൽകുന്നത്. ഇതിനായി നഴ്‌സുമാരടങ്ങുന്ന സംഘത്തെ സേവാഭാരതി സജ്ജമാക്കിയിട്ടുണ്ട്. കൂടുതൽ ആരോഗ്യ പ്രവർത്തകരുടെയും ഡോക്ടർമാരുടെയും സേവനവും, സഹായവും വരും ദിവസങ്ങളിൽ സേവാഭാരതി ക്രമീകരിക്കുന്നുണ്ട് എന്നാണറിയുന്നത് .

അവശതയനുഭവിക്കുന്നവർക്ക് സഹായമേകുക എന്നത് മാത്രമാണ് സേവാഭാരതി ലക്ഷ്യമിടുന്നത്. ബുദ്ധിമുട്ടനുഭവിക്കുന്ന ആർക്കും സേവാഭാരതി പ്രവർത്തകരെ ബന്ധപ്പെടാവുന്നതാണ്. “മാനവ സേവ മാധവ സേവ” അതേ അതാണ് സേവാഭാരതിയുടെ ലക്ഷ്യം. സേവനത്തിനും സഹായത്തിനുമായി ഈ നമ്പരുകളിൽ വിളിക്കാവുന്നതാണ്. 9447249290, 9656653100

Leave a Reply

Your email address will not be published. Required fields are marked *