കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻ വാർഷികം ദുബായിൽ വെച്ച് നടന്നു

Pathanamthitta World

ഷാർജ: കെയർ ചിറ്റാർ പ്രവാസി അസോസിയേഷന്റെ വാർഷികവും ഭാരവാഹി തെരഞ്ഞെടുപ്പും ദുബായ് അൽ മറീഫ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ അബുദാബി മാർത്തോമാ ഇടവക വികാരി റവ. ജിജോ സി. ഡാനിയൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നോബിൾ കരോട്ടുപാറ അധ്യക്ഷത വഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എച്ച്. ഹസ്സൻ ബാവ മുഖ്യാതിഥിയായിരുന്നു. ഡോ. മനു വർഗീസ്, ഡേവിഡ് സി. ജോർജ്, ഷാജഹാൻ കൂത്താടിപറമ്പിൽ, നൗഷാദ് ഹനീഫ, രതീഷ് കൊച്ചുവീട്ടിൽ, അനു സോജു എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പുതിയ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു.

ഡേവിഡ് സി ജോർജ്, ഷാജഹാൻ കൂത്താടി പറമ്പിൽ(അഡ്വൈസറി ചെയർമാൻമാർ). നോബിൾ കരോട്ടുപാറ (പ്രസിഡന്റ്), നൗഷാദ് ഹനീഫ, സിമി ലിജു (വൈസ് പ്രസിഡന്റുമാർ), ഡോ.മനു കുളത്തുങ്കൽ (ജനറൽ സെക്രട്ടറി), മാത്യു നടുവേലിൽ (ജോ.സെക്രട്ടറി), രതീഷ് കൊച്ചുവീട്ടിൽ (ട്രഷറർ),
അനീഷ് ഹസൻബാവ (ജോ. ട്രഷറർ), ഷിയാസ് ടി.എസ് (ഇവന്റ് കൺവീനർ) ജോജി തോമസ് (മീഡിയ കൺവീനർ), പ്രവീൺ ജനാർദ്ദനൻ , ഐശ്വര്യ കോമളൻ (മെമ്പർഷിപ്പ് കൺവീനർസ്) ജോൺലി പുത്തൻപുരയ്ക്കൽ (ഓഡിറ്റർ)

MEET THE TEAM OF 2025-2026
കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻ UAE യുടെ 2025 -26 വർഷത്തെ മാനേജിംഗ് കമ്മിറ്റി ഭാരവാഹികൾ.

ജോർജുകുട്ടി കോടിയാട്ട്, അനു സോജു, ഷാജഹാൻ കവിരാജ്, മനു മോഹൻ, ജെഫിൻ റോബിച്ചൻ, ഷിജു പി പി, ബിജേഷ് സോമരാജൻ, നിതിൻ താമരശ്ശേരിൽ, ജൂബി പടനിലത്ത്, ജിജോ മോൻ, ഷിബു താളിക്കല്ലിങ്കൽ, നിഷാദ് തമ്പി, ഡിലു വിൻസന്റ്.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *