ഇടിമിന്നലിൽ വീടിനും വീട്ടുപകരണങ്ങൾക്കും നാശനഷ്ടം

Kerala Pathanamthitta
Print Friendly, PDF & Email

റാന്നി – ഇന്നലെ മഴയോടൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിനും ഉപകരണങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. മക്കപ്പുഴക്ക് സമീപം കുപ്പയ്ക്കൽ വീട്ടിൽ കെ.പി. മത്തായിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു മിന്നലേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ന് ഉണ്ടായ മിന്നലിൽ വീട്ടുപകരണങ്ങൾക്കും വീടിനും കേടുപാടുണ്ടായത്. മത്തായിയും ഭാര്യ ലീലാമ്മയും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന്റെ ജനാല ചില്ലുകളും ഉപകരണങ്ങളും വയറിങ്ങും കത്തി നശിച്ചു. കൂടാതെ ഭിത്തി വീണ്ടു കീറുകയും മതിൽ പൊട്ടിപ്പൊളിയുകയും ചെയ്തു. സംഭവം അറിഞ്ഞ് പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിതാകുമാർ, മെമ്പർ ബിജി വർഗീസ് എന്നിവർ വീട് സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *