കുമ്പനാട്: ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നെല്ലിമല ബഥേൽ മാർത്തോമ്മാ ഇടവക യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ എഴുന്നേറ്റ് പ്രകാശിക്കായെന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസും കുടുംബ നവീകരണ കൗൺസിലിങ്ങും നടന്നു. മാർത്തോമ്മാ സഭ കടപ്ര ലഹരി വിമുക്തി കേന്ദ്ര ഡയറക്ടർ റവ കെ ഷിബു ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ പ്രേം ജോൺ പി ജോർജ് അദ്ധ്യക്ഷത വഹിച്ചു. റവ ടി പി സക്കറിയ, യുവജനസഖ്യം സെക്രട്ടറി അനുഗ്രഹ സാറാ സാജൻ എന്നിവർ പ്രസംഗിച്ചു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

