വള്ളംകുളം – കടന്നുപോയ വെള്ളപ്പൊക്കത്തിൽ ദുരന്തം ബാധിച്ച ഓരോരുത്തർക്കും വേണ്ടി കഴിഞ്ഞ ദിവസങ്ങളിൽ കറ്റോടു ചീപ്പിനുണ്ടായ തകരാറിനെ പറ്റി ഞാൻ സാമൂഹ്യ മാധ്യമത്തിൽ എഴുതിയ വിവരങ്ങൾക്ക് പ്രതീക്ഷിച്ചതിലും നല്ല പ്രതികരണമാണ് ലഭിച്ചത് ! വെള്ളപ്പൊക്ക ദുരന്തം ആരംഭിച്ച ഘട്ടം മുതൽ എം.എൽ.എ അടക്കം നിരവധി പൊതുപ്രവർത്തകരും ഇതിന്റെ ദുരന്തം നേരിട്ടവരും സ്ഥലം സന്ദർശിച്ചിരുന്നു. ഇത്തരത്തിൽ സംഭവിക്കാൻ സാധ്യത ഉള്ള വിവരം മുൻകാലങ്ങളിൽ വിവിധ ജനപ്രതിനിധികൾ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നു.
ബഹു. എം. പി. ശ്രീ ആന്റോ ആൻറണി ഏതാനും മാസം മുമ്പ് ചീപ്പിലെ പ്രശ്നങ്ങൾ നേരിൽ കാണുന്നതിനു പരിശോധന നടത്തിയിരുന്നു.
സംസ്ഥാന ജലസേചന മന്ത്രി ആയിരുന്ന റോഷി അഗസ്റ്റിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഏതാനും മാസങ്ങൾക്കു മുമ്പ് സ്ഥലം സന്ദർശിച്ചിരുന്നു.ഇവരെല്ലാം വന്നു കണ്ടു എന്നതല്ലാതെ ഇവരുടെ അഭിപ്രായങ്ങൾ ഒരു പത്ര വാർത്തയിൽ ഒതുങ്ങി പോയത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു.
കറ്റോടു ചീപ്പ് റിപ്പയർ ചെയ്യണമെങ്കിൽ ജനങ്ങളുടെ വലിയ ഒരു കൂട്ടായ്‌മ ഉണ്ടാകണം.
ഞാൻ ഇതെഴുതി തുടങ്ങുമ്പോൾ പുതിയ ചീപ്പ് പണിയാനുള്ള പണം സർക്കാർ അനുവദിച്ചിട്ടുണ്ടന്നും നിലവിലുള്ള ചീപ്പ് റിപ്പയർ ചെയ്യാൻ പണം അനുവദിച്ചിട്ടില്ല എന്ന ധാരണയാണ് എനിക്കും ഉണ്ടായിരുന്നത്. എന്നാൽ വെറുതെയിരുന്നപ്പോൾ AI യിൽ കേറി ഒന്നു പരതിയപ്പോൾ ലഭ്യമായ ഒരു റിപ്പോർട്ട് എന്റെ ശ്രദ്ധയിൽപ്പെട്ടു. അതിതാണ്.! ടി. കെ.റോഡിൽ പാലം പണിയാൻ 3.96 കോടി രൂപയും 1.22 കോടി രൂപ ചീപ്പ് പുതിയതായി പണിയാൻ അനുവദിക്കാമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞിട്ടുള്ള ഒരു റിപ്പോർട്ട് കണ്ടതാണ് എന്നെ ഇതെഴുതിക്കാനുള്ള പ്രചോദനം തന്നത്.
നിലവിലുള്ള ചീപ്പ് നിലനിർത്തിയാൽ മാത്രമേ പുതിയ ചീപ്പ് പണിയാൻ കഴിയു എന്നുള്ള തിരിച്ചറിവ് അപ്പോൾ എനിക്കുണ്ടായി . എന്നാലാകട്ടെ,ചീപ്പ് റിപ്പയർ ചെയ്യാൻ സർക്കാരോ പ്രാദേശിക സർക്കാരുകളോ പണം വകയിരുത്തിയിട്ടുമില്ല. പുതിയ പാലം പണിയാൻ നിലവിലുള്ള ചീപ്പ് പൊളിച്ചു മാറ്റണം .അങ്ങനെ പഴയ ചീപ്പ് പൊളിച്ചു മാറ്റിയാൽ കുറേ ഏറെ പ്രദേശം ഉൾപ്പടെ വരുന്ന സ്ഥലങ്ങളിലെ ജനങ്ങളുടെ സ്ഥിതി ,കൃഷി വകകൾ ,മറ്റു സഹജീവികൾ എന്നിവയുടെ അവസ്ഥ വലിയ പരിതാപകരമാകും.
ഈ വെള്ളപ്പൊക്കത്തിൽ ചീപ്പിന്റെ അടിയിലെ ഒരു പാളിക്കു തകരാറു സംഭവിച്ചപ്പോൾതന്നെ നമ്മൾ നേരിട്ട ദുരനുഭവം എത്ര വലുതായിരുന്നു. ?
അപ്പോൾ ഈ ചീപ്പ് പൊളിച്ചുമാറ്റിയാലുള്ള അവസ്ഥ എത്ര വലുതായിരിക്കുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ!. ആറ്റിൽ വലിയ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ അതിനെ കാറ്റോടു ചീപ്പ് തടഞ്ഞു നിർത്തുന്നു. ആ സാഹചര്യം ഇല്ലാതായാൽ ആറ്റിൽ ഉയരുന്ന വെള്ളം അതെ അളവിൽ ഈ പ്രദേശങ്ങളിലേക്ക് വളരെ പെട്ടെന്ന് തന്നെ എത്തിച്ചേരും.അതിനു യാതൊരു സംശയവും ഇല്ല ! കവിയൂർ പഞ്ചായത്തിലെ 7,9,10,11 എന്നീ വാർഡുകൾ മുനിസിപ്പാലിറ്റിയിലെ അമല്ലൂർ ,കാക്കതുരുത്തു, വീഴൽ ,ചുമത്ര, കോട്ടാലി, അങ്ങനെ ബിലിവേഴ്സ് ഹോസ്പിറ്റൽ വരെ വിവരം അറിയും !!
നിലവിലുള്ള ചീപ് റിപ്പയർ ചെയ്യാൻ ആരും പണം വകയിരുത്തിയിട്ടില്ലന്ന വിവരം മുകളിൽ സൂചിപ്പിച്ചിരുന്നുവല്ലോ ? .സംസ്ഥാന
ജലവകുപ്പ് പണം വകയിരുത്തിയിട്ടില്ല, മുനിസിപ്പാലിറ്റി ഇല്ല ,ഗ്രാമ പഞ്ചായത്തു ഇല്ല ,ബ്ലോക്ക് പഞ്ചായത്ത് ഇല്ല ,ജില്ലാ പഞ്ചായത്ത് ഇല്ല.ഇവർ ഉൾപ്പെടുന്ന പ്രാദേശിക സർക്കാരുകൾക്കു ഇത്തരം പ്രവർത്തിക്കു മെയിന്റൻസ് ഗ്രാൻഡ് ഉണ്ട് . ഈ സമയം നമ്മുടെ ഈ സ്ഥാപനങ്ങളിൽ പദ്ധതി ആവിഷ്കരിക്കുകയാണല്ലോ ?
ഈ അടിയന്തര സാഹചര്യത്തിൽ എങ്കിലും ആരെങ്കിലും പണം ഇതിനുവേണ്ടി മാറ്റി വെച്ചിട്ടുണ്ടോ ? അതിന് ബന്ധപ്പെട്ടവർ ചേർന്ന് 10/08/2026- തീയതിയിൽ ചീപ്പ് റിപ്പയർ ചെയ്യാനോ കുറ്റപ്പുഴ വലിയ തോട്ടിലെ പായൽ , ചെളി ,മണ്ണ്, കുട്ടിക്കാടുകൾ അടങ്ങിയ തടസ്സങ്ങൾ മാറ്റുന്നതിനായി പണം ചെലവാക്കിയിട്ടുണ്ടോ എന്ന് അറിയുന്നതിലേക്കു ബന്ധപ്പെട്ട ഈ വകുപ്പുകൾക്ക് നിയമപ്രകാരം അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
(തുടരും )
അടുത്ത അധ്യായം -5 ഞായർ 7 pm ന് . “ഇത് വലിയ തോടല്ല ! കുറ്റ”പ്പുഴ”യാണ് !”
@sivakumar.amrithakala
What do you feel about this post?
Like
Love
Happy
Haha
Sad

