പോക്സോ കേസ് പ്രതിക്ക് 29 വർഷം തടവും 1,16,000/- രൂപ പിഴയും വിധിച്ച്‌ പത്തനംതിട്ട അതിവേഗ പോക്സോ കോടതി:

Crime

പത്തനംതിട്ട – പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് ബന്ധം സ്ഥാപിക്കുകയും തുടർന്ന് വീട്ടിലെത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്ത കേസിൽ കോഴിക്കോട് നരിക്കുന്നിയിൽ മണ്ണാറച്ചാലിൽ വീട്ടിൽ 41 വയസുള്ള സനോജ്. എൻ നെ ആണ് കോടതി ശിക്ഷിച്ചത്.

പെൺകുട്ടിയുടെ വീട്ടിൽ എത്തി പ്രണയം നടിച്ചു കുട്ടിയെ വിശ്വസിപ്പിച്ച ഇയാൾ 2025 ജൂൺ മാസം 27നും 30നും ഇടയിലുള്ള ദിവസങ്ങളിൽ തുടർച്ചയായി കുട്ടിയുടെ മേൽ ലൈംഗിക അതിക്രമം നടത്തി യതാണ് കേസിനാസ്പദമായ സംഭവം. കോയിപ്പുറം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ SHO ആയിരുന്ന ലിബി പി എം, FIR രജിസ്റ്റർ ചെയ്തു അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ച കേസിലാണ് പത്തനംതിട്ട അതിവേഗ പോക്സോ കോടതി ജഡ്ജി മഞ്ജിത്. ടി ശിക്ഷ വിധിച്ചത്.

കേസിന്റെ വിചാരണ നടപടികളിൽ പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വക്കേറ്റ് റോഷൻ തോമസ് ഹാജരായി. കോടതി നടപടികളിൽ എസ്.ഐ. ഹസീന സഹായിയായി പ്രവർത്തിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *