പത്തനംതിട്ട: കേന്ദ്രമന്ത്രി സുരേഷ്‌ഗോപി നിരന്തരമായി മാദ്ധ്യമ പ്രവർത്തകരെ അധിക്ഷേപിക്കുന്നതിനെതിരേ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മറ്റി തീരുമാനപ്രകാരം പത്തനംതിട്ട ജില്ലാ കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു. പ്രസ് ക്ലബിന് മുന്നിൽ നടന്ന പ്രതിഷേധം മുൻ സംസ്ഥാന പ്രസിഡന്റ് ബോബി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു കുര്യൻ, സെക്രട്ടറി ജി. വിശാഖൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ കമ്മറ്റിയംഗം ഐസൺ തോമസ്, ജി. രാജേഷ്‌കുമാർ, അഹമ്മദ് ഷാ എന്നിവർ സംബന്ധിച്ചു.


