സപ്ലൈകോ ഓണം ഫെയർ ആരംഭിച്ചു

Pathanamthitta Food

പത്തനംതിട്ട – സപ്ലൈകോ ജില്ല ഓണം ഫെയർ 2026 ന് ആരംഭം. പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിന് എതിർവശം ആക്‌സിസ് ബാങ്കിന് സമീപം താഴെതെക്കേതിൽ ബിൽഡിംഗിൽ ആന്റോ ആന്റണി എംപി ഉദ്ഘാടനം നിർവഹിച്ചു. അബിൻ വർക്കി എംഎൽഎ അധ്യക്ഷനായി. ജില്ല സപ്ലൈ ഓഫീസർ ആർ രാജീവ്, സപ്ലൈകോ കോട്ടയം അസിസ്റ്റന്റ് റീജിയണൽ മാനേജർ ഇ ജി മഞ്ജു, ഡിപ്പോ മാനേജർ പ്രിയ സി ശങ്കർ, ജൂനിയർ മാനേജർ എ പി ബിന്ദുമോൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സതീഷ് കൊച്ചുപറമ്പിൽ, എ ഷംസുദ്ദീൻ, സനോജ് മേമന, എൻ ബാബുവർഗീസ്, സമദ് മേപ്പുറത്ത് തുടങ്ങിയവർ പങ്കെടുത്തു.

എല്ലാവിധ പലവ്യഞ്ജനങ്ങളും അരിയും സബ്‌സിഡി, ഫ്രീസെയിൽ നിരക്കിൽ ലഭിക്കും. അഞ്ച് മുതൽ 50 ശതമാനം വരെ ഡിസ്‌കൗണ്ടിനോടൊപ്പം പ്രത്യേക ഓഫറുകളോടെയും ഉൽപ്പന്നങ്ങൾ ലഭിക്കും. ഹോർട്ടികോർപ്പ് പച്ചക്കറി സ്റ്റാൾ, മിൽമ, കുടുംബശ്രീ സ്റ്റാൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 25 വരെ അവധി ദിവസങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കും.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *