കീർത്തിയേറും തിരുവാറന്മുള

Pathanamthitta Kerala
Print Friendly, PDF & Email

ആറന്മുള – പരശുരാമ നിർമ്മിതമെന്ന് വിശ്വസിക്കപ്പെടുന്ന ആറന്മുള ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന തിരുവാറന്മുള പാർത്ഥ സാരഥി ക്ഷേത്രം 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നാണ്. കുരുക്ഷേത്ര യുദ്ധാരംഭത്തിൽ ക്ഷാത്രവീര്യം ചോർന്ന അർജുനന് ധർമോപദേശം നല്കിയ ഗീതാകാരനായ പാർത്ഥ സാരഥിയായാണ് ഭഗവാൻ ഇവിടെ പരിലസിക്കുന്നത്.

ആശ്രിത വത്സലനായ തിരുവാറന്മുളയപ്പൻ അന്നദാന പ്രഭു കൂടിയാണ്. ദേശത്തിൻ്റെ കീർത്തി ലോകമെങ്ങും എത്തിക്കുന്ന സവിശേഷമായ ആചാരാനുഷ്ഠാനങ്ങളാൽ സമ്പന്നമാണ് ഈ ക്ഷേത സങ്കേതം. ഭഗവാന് തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങൾ എത്തിക്കാൻ കാട്ടൂരിൽ നിന്നും പുറപ്പെടുന്ന തിരുവോണത്തോണിയും അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങളും മറ്റെങ്ങും ദർശിക്കാനാവാത്ത പ്രത്യേകത നിറഞ്ഞ ആചാരമാണ്. വിശ്വപ്രസിദ്ധമായ ആറന്മുള ഉത്തൃട്ടാതി ജലമേളയും ഈ തിരുസനിധിയിലെ പള്ളിയോടങ്ങൾ പങ്കെടുക്കുന്ന തിരുമുൽ കാഴ്ചയാണ്. ജാതി മത ഭേദമന്യേ ദേശത്തിൻ്റെ ഉത്സവമായി മാറുന്ന തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന് എല്ലാ ആശംസകളും നേരുന്നു.

@ ബെന്നി കുഴിക്കാല,
മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്

Leave a Reply

Your email address will not be published. Required fields are marked *