വല്യയന്തി: ശാസ്ത്ര വേദി ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വലയന്തി എം.എസ്.സി.എൽ.പി. സ്കൂളിൽ വായനദിനാചരണം സംഘടിപ്പിച്ചു. ശാസ്ത്ര വേദി ജില്ലാ പ്രസിഡൻ്റ് സജി.കെ സൈമൺ ഉദ്ഘാടനവും, ജില്ലാ സെക്രട്ടറി വർഗീസ് പൂവൻപാറ, മനോജ് മാടപ്പള്ളിൽ, ബിജു മലയിൽ, തോമസ് ജോർജ്, മാക്സിൻ മാത്യു , ഹേമന്ദ് കെ. രാജ്, ആരാധ്യസുജിത്, ഏബൽ മാത്യു ലിജോ എന്നിവർ ആശംസകളും അറിയിച്ചു. വായന മത്സരം, ക്വിസ് എന്നിവ സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് സമ്മാന വിതരണവും നടന്നു.



