ന്യൂ ജനറേഷൻ കച്ചവടം ഇലവുംതിട്ടയിൽ ; വിലക്കുറവും, ഗുണമേന്മയും !!

Food Pathanamthitta
Print Friendly, PDF & Email

ഇലവുംതിട്ട – പ്രൗഡ് ഫാർമേഴ്‌സ് എന്ന വാട്ട്സ്ആപ്പ് കൂട്ടായ്‌മയാണ്‌ ഇലവുംതിട്ടയിലെയും, പരിസര പ്രദേശങ്ങളിലെയും പച്ചക്കറി, മൽസ്യ മാംസ സാധനങ്ങളുടെ വില നിലവാരം നിയന്ത്രിക്കുന്നതും, ഗുണ മേന്മയുടെ സാധനങ്ങൾ വിതരണം ചെയ്യുന്നതിലൂടെ ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ചു മുന്നോട്ട് പോകുന്നത്. കൊല്ലത്തെ നീണ്ടകര അടക്കമുള്ള കടൽത്തീരങ്ങളിൽ പുലർച്ചെ തന്നെ പോയി ഏതാണ്ട് 9 മണിയോടെ ഫ്രഷ് ആയ മൽസ്യങ്ങൾ എത്തിക്കാനും, ഇലന്തൂരിലെ തുണ്ടഴത്ത് നിന്നുള്ള മാംസ സാധനങ്ങളും, കർഷകരിൽ നിന്ന് ശേഖരിക്കുന്നതും, വിലക്കുറവുള്ള മൊത്ത വ്യാപാര മാർക്കറ്റുകളിൽ നിന്ന് എത്തിക്കുന്ന പച്ചക്കറി സാധനങ്ങളും ഒക്കെയായി വ്യാപാര രംഗത്ത് ന്യൂ ജനറേഷൻ ആകുകയാണ് ഈ കൂട്ടായ്മ. വാട്ട്സാപ്പിലൂടെ കച്ചവടമോ ? പരമ്പരാഗത കച്ചവടക്കാർക്ക് ഇതങ്ങ് സഹിക്കുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ ദിവസവും 50.000 രൂപയുടെ കച്ചവടമെന്ന ലക്ഷ്യത്തിൽ വിജയിക്കുന്ന ന്യൂ ജനറേഷൻ കച്ചവടം കണ്ടു പഠിക്കുക. വകയാറിൽ നിന്നടക്കം വിലകുറച്ചു ഏത്തക്കുലകൾ എത്തിച്ചു കച്ചവടം ചെയ്യുന്നത് അവരുടെ മിടുക്ക്. സ്വന്തമായ ഒരു കടയും വെച്ച് കിട്ടുന്ന സാധനങ്ങളൊക്കെ ദിവസങ്ങൾ സൂക്ഷിച്ചു വെച്ച് ചോദിക്കുന്ന വിലക്ക് കച്ചവടം ചെയ്യുന്ന വിയർക്കാതെ കച്ചവടം ചെയ്യുന്ന കച്ചവടക്കാർക്ക് ഭീഷണി തന്നെയാണ് പ്രൗഡ് ഫാർമേഴ്‌സ് . ഇന്നത്തെ അവരുടെ വില നിലവാരം നോക്കുക . എന്നിട്ട് വാങ്ങിച്ചാൽ മതി.
മാർക്കറ്റ് day പ്രൊമോഷൻസ് ❤️❤️
ബെസ്റ്റ് ക്വാളിറ്റി മീഡിയം സവാള Rs 37/ kg❤️
ബെസ്റ്റ് ക്വാളിറ്റി big സവാള Rs 49/ kg❤️
ബെസ്റ്റ് ക്വാളിറ്റി ഉരുളകിഴങ്ങ് Rs 35/ kg❤️
ബെസ്റ്റ് ക്വാളിറ്റി ചേന Rs 59/ kg❤️
ബെസ്റ്റ് ക്വാളിറ്റി കാച്ചിൽ Rs 75/ kg❤️
ബെസ്റ്റ് ക്വാളിറ്റി ചീമ ചേമ്പ് Rs 75/ kg ❤️
ബെസ്റ്റ് ക്വാളിറ്റി സ്വീറ്റ് പൊട്ടാറ്റോ Rs 49/ kg ❤️
ബെസ്റ്റ് ക്വാളിറ്റി വെളുത്തുള്ളി Rs 320/ kg ❤️

ഇന്നത്തെ മീനുകൾ…. വില ❤️❤️
വലിയ അയല Rs 220/ kg + 250 gm മത്തി ഫ്രീ ❤️
വലിയ നെത്തോലി / ചൂട Rs 200/ kg + 250 gm മത്തി ഫ്രീ ❤️
വലിയ ചൂര ( ശീതികരിച്ച ) Rs 260/ kg + 250 gm മത്തി ഫ്രീ ❤️
വലിയ വെള്ള വറ്റ ( ശീതികരിച്ച )Rs 260/ kg + 250 gm മത്തി ഫ്രീ ❤️
പിടക്കുന്ന മത്തി 100 kg .

കൂടുതൽ വിവരങ്ങൾക്ക് പ്രൗഡ് ഫാർമേഴ്‌സ് – +91 8075 517 627

Leave a Reply

Your email address will not be published. Required fields are marked *