25 അടി താഴ്ചയുള്ള കിണറ്റിൽ പോത്ത് വീണു: ക്രെയിൻ കൊണ്ടു വന്ന് അന്ഗ്നിശമന സേനയുടെ രക്ഷാപ്രവർത്തനം

Kerala Pathanamthitta
Print Friendly, PDF & Email

അടൂര്‍ – 25 അടി താഴ്ചയുള്ള ആഴമേറിയ കിണറ്റില്‍ വീണ പോത്തിനെ ക്രെയിന്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി. കിണര്‍ വ്യാസം കുറഞ്ഞതാകയാല്‍ ഫയര്‍ ഫോഴ്‌സ് ശ്രമിച്ചിട്ടും രക്ഷിക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് ക്രെയിന്‍ ഉപയോഗിച്ച് കരയ്ക്ക് എടുത്തത്. പള്ളിക്കല്‍ പഞ്ചായത്തില്‍ മലമേക്കര, ശാന്തന്‍ നിവാസില്‍ ശ്രീശാന്തന്‍ എന്നയാളുടെ പോത്താണ് പുലര്‍ച്ചെ അഞ്ചു മണിയോടു കൂടി തൊഴുത്തിന് സമീപത്തെ 25 അടിയോളം ആഴവും 6 അടിയോളം വിസ്തൃതിയും ഉള്ള കിണറ്റില്‍ വീണത്. നേരം പുലര്‍ന്നപ്പോള്‍ പോത്ത് കിണറ്റില്‍ കിടക്കുന്നത് കണ്ട വീട്ടുകാര്‍ അടൂര്‍ അഗ്‌നി രക്ഷാ നിലയത്തില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ജയ്‌സണ്‍ പി. ജോണിന്റെ നേതൃത്വത്തില്‍ സേന സംഭവത്തെ എത്തുകയും ചെയ്തു. റോപ്പും ബെല്‍റ്റ് എന്നിവ ഉപയോഗിച്ച് കെട്ടി നാട്ടുകാരുമായി ചേര്‍ന്നു ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കിണറിന്റെ വിസ്തൃതി കുറവും, പോത്തിന്റെ വലിപ്പവും കാരണം പുറത്തെത്തിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ക്രെയിനിന്റെ സഹായത്തോടെ പോത്തിനെ കരയില്‍ എത്തിച്ചത്

Leave a Reply

Your email address will not be published. Required fields are marked *