ഇരവിപേരൂർ – ഓണക്കാല പൂകൃഷിക്കാവശ്യമായ ബന്ദി തൈകളുടെ വിതരണോദ്ഘാടനം ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരൻ പിള്ള നിർവഹിച്ചു. കാർഷിക കർമസേന ഉൽപാദിപ്പിച്ച ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള 16000 ഹൈബ്രിഡ് ബന്ദിതൈകൾ സൗജന്യമായാണ് വിതരണം ചെയ്തത്. ഫ്ളോറി വില്ലേജ് പദ്ധതിയിലൂടെ 80,000 രൂപയാണ് കൃഷിക്കായി വിനിയോഗിക്കുന്നത്. പഞ്ചായത്ത് പരിധിയിലെ 1.6 ഹെക്ടർ സ്ഥലമാണ് ബന്ദിക്കൃഷിക്ക് ഒരുങ്ങുന്നത്. ഓരോ വാർഡിൽ നിന്നുള്ള വനിതകളാണ് കൃഷി ചെയ്യുന്നത്.
വൈസ് പ്രസിഡന്റ് സാലി ജേക്കബ് അധ്യക്ഷയായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ആർ ജയശ്രീ, അംഗങ്ങളായ അമ്മിണി ചാക്കോ, ത്രേസ്യാമ്മ കുരുവിള, മോഹനൻ, അനിൽ ബാബു, വിജയമ്മ എന്നിവർ പങ്കെടുത്തു.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

