ചെങ്ങന്നൂർ – എം.സി റോഡിൽ കല്ലിശ്ശേരിയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കാർ യാത്രികർക്ക് പരിക്കേറ്റു. കല്ലിശ്ശേരി മഴുക്കീർ പറയനക്കുഴിക്ക് സമീപമാണ് അപകടം നടന്നത്. കാറിലുള്ള പരിക്കേറ്റ യാത്രക്കാരെ കെ.എം.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.



