പത്തനംതിട്ട – ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് നിയമപരമായ രക്ഷാകർതൃത്വം നൽകുന്ന നാഷണൽ ട്രസ്റ്റ് ജില്ലാതല ഹിയറിംഗിൽ 21 അപേക്ഷകൾ തീർപ്പാക്കി. ജില്ല കലക്ടർ എ നിസാമുദ്ദീന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് ഗവി കോൺഫറൻസ് ഹാളിൽ ചേർന്ന ഹിയറിംഗിൽ 23 അപേക്ഷകൾ പരിഗണിച്ചു. രണ്ട് അപേക്ഷകൾ തുടർ നടപടിക്കായി മാറ്റി. ബുദ്ധിവൈകല്യം, ഓട്ടിസം, സെറിബ്രൽ പാർസി, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നിവ ബാധിച്ച കുട്ടികളുടെ നിയമപരമായ സംരക്ഷണമാണ് ഹിയറിംഗിലൂടെ സാധ്യമാക്കിയത്. നാഷണൽ ട്രസ്റ്റ് ജില്ല സമിതി കൺവീനർ കെ പി രമേശ്, ജില്ല നിയമ ഓഫീസർ കെ സോണിഷ്, ജില്ല സാമൂഹികനീതി ഓഫീസർ ജെ ഷംല ബീഗം, ജില്ല നിയമസേവന അതോറിറ്റി സെക്രട്ടറി ആനി വർഗീസ് എന്നിവർ പങ്കെടുത്തു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

