കേന്ദ്ര സർക്കാർ തരുന്നത് പാഴാക്കണ്ട ; വനിതകൾക്ക് സൗജന്യമായി പാചകവാതക കണക്ഷന്‍

Kerala Pathanamthitta

പത്തനംതിട്ട – പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതി പ്രകാരം ജില്ലയിലും സൗജന്യ പാചക വാതക കണക്ഷന്‍ വിതരണം തുടങ്ങി. നിലവില്‍ കണക്ഷന്‍ ഇല്ലാത്ത വനിതകളായ എസ്.സി/എസ്.ടി, എസ്.ഇ.സി.സി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍, ബി.പി.എല്‍ കാര്‍ഡ് ഉള്ളവര്‍, എ.വൈ.കാര്‍ഡ്, എ.എ.വൈ കാര്‍ഡ് ഉള്ളവര്‍ മുതലായവര്‍ക്കാണ് ഈ കണക്ഷന് അര്‍ഹതയുള്ളത്. അപേക്ഷകയുടെ ബാങ്ക് പാസ്ബുക്ക്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, റേഷന്‍ കാര്‍ഡ്, കാര്‍ഡില്‍ ഉള്‍പ്പെട്ട മുഴുവന്‍ അംഗങ്ങളുടെയും ആധാര്‍ കാര്‍ഡ് എന്നിവയുമായി പത്തനംതിട്ട റോയല്‍ ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സിയുമായി ബന്ധപ്പെടണം. ഫോണ്‍: 94465 33320.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *