കേരളാ ജേർണലിസ്റ്റ് യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ദ്വിദിന ക്യാമ്പ് ഇന്ന് മുതൽ.

Kerala Pathanamthitta

പത്തനംതിട്ട – കേരളത്തിലെ പ്രാദേശിക മാദ്ധ്യമ പ്രവർത്തകരുടെയടക്കം ട്രേഡ് യൂണിയൻ സംഘടനയായ കേരള ജേർണലിസ്റ്റ്‌സ് യൂണിയൻ (കെ.ജെ.യു) പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ദ്വിദിന ക്യാമ്പ് ഇന്നും നാളെയുമായി കുമളി ഹോളിഡേ ഹോംസിൽ വെച്ച് നടക്കും. കെജെയു പത്തനംതിട്ട ജില്ലാ പ്രസിഡന്റായ ശ്രീ. തെങ്ങമം അനീഷിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥിയായി ഇന്ത്യൻ ജേർണ‌ലിസ്റ്റ്‌ യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് അംഗം ശ്രീ ബാബു തോമസ് പങ്കെടുക്കും. കെജെയു സംസ്ഥാന ഭാരവാഹികൾ സമ്മേളനത്തിൽ പങ്കെടുക്കും.

വൈകിട്ട് കെജെയു സംസ്ഥാന പ്രസിഡന്റ് ശ്രീ. അനിൽ ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്ന വർത്തമാന കാലവും മാധ്യമങ്ങളും എന്ന ഡിബേറ്റിൽ മോഡറേറ്ററായി സംസ്ഥാന പ്ലാനിംഗ് ബോർഡംഗം ഡോ. വർഗ്ഗീസ് ജോർജ്ജ് പങ്കെടുക്കും.

അടുത്തദിവസം രാവിലെ, ആശയ വിനിമയവും വ്യക്തിത്വ വികസനവും എന്ന വിഷയത്തിൽ ഉന്നതി ശിക്ഷൺ കേന്ദ്ര ഡയറക്ടർ ഡോ. പ്രീത് ഭാസ്കർ ക്ലാസ് നയിക്കും. നവമാധ്യമം ജനങ്ങളും മാധ്യമ പ്രവർത്തനവും എന്ന വിഷയത്തിൽ ഐകോപ്സ് ക്രിയേറ്റിവ് ഹെഡ് ശ്രീ. മുഹമ്മദ് ഷാഫി ക്ലാസ് നയിക്കും. കെജെയു സംസ്ഥാന സമിതിയംഗമായ ശ്രീമതി. മഞ്ജു വിനോദിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനത്തിൽ ഉദ്ഘാടനം കെജെയു സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. കെസി സ്മിജൻ നിർവ്വഹിക്കും. കെജെയു സംസ്ഥാന, ജില്ലാ ഭാരവാഹികളും, പ്രവർത്തകരും പങ്കെടുക്കുന്ന സമ്മേളനം വൈകിട്ട് സമാപിക്കും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *