എംസിസി ആൻഡ് സി-വിജിൽ കൺട്രോൾ റൂം ഉദ്ഘാടനം ചെയ്തു

Pathanamthitta

പത്തനംതിട്ട – ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാതൃകാ പെരുമാറ്റ ചട്ടം സംബന്ധിച്ച നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള എംസിസി ആൻഡ് സി-വിജിൽ കൺട്രോൾ റൂം കളക്ടറേറ്റിൽ ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ എസ് പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ പൊതുജനങ്ങൾക്ക് സി-വിജിൽ ആപ്പ് വഴി പരാതികൾ രേഖപ്പെടുത്താം. വളരെ എളുപ്പം ഉപയോഗിക്കാവുന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷനാണ് സി വിജിൽ ആപ്പ്. പെരുമാറ്റചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് സി വിജിൽ ആപ്പ് മുഖേന ഉടൻ തന്നെ അതിന്റെ ചിത്രമോ വീഡിയോയോ പകർത്തി ആപ്പ് വഴി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപെടുത്താൻസാധിക്കും. ഒപ്പം നൂറു മിനിറ്റിനുള്ളിൽ പരിഹാരത്തിനും വിലയിരുത്തലിനുമുളള സംവിധാനവും ഉണ്ട്. ഉപയോക്താക്കൾക്ക് പരാതികളുടെ പുരോഗതി ട്രാക്ക് ചെയ്യാനും സാധിക്കും.

ലഭിക്കുന്ന പരാതികളും ചൂണ്ടികാണിക്കപ്പെടുന്ന നിയമ ലംഘനങ്ങളും കൺട്രോൾ റൂം നിരീക്ഷിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിവിധ എജൻസികൾ/ സമിതികളുടെ പ്രവർത്തന ഏകോപനവും സ്‌ക്വാഡുകൾക്കുള്ള സംശയങ്ങളുടെ ദൂരീകരണവും ഇവിടെ നടക്കും. ലഭിക്കുന്ന വിവരങ്ങളും പരാതികളും ബന്ധപ്പെട്ട സമിതിക്ക് ഉടൻ കൈമാറുന്നതിനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ പത്മചന്ദ്രകുറുപ്പ്, എഡിഎം ജി സുരേഷ്ബാബു, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *