ബഹ്റൈൻ – മുൻ പ്രവാസിയും, പത്തനംതിട്ട മാരാമൺ സ്വദേശിയുമായ കപിൽ രഞ്ജി തമ്പാൻ (42) കാനഡായിൽ വാഹനാപകടത്തിൽ മരണപ്പെട്ടു.. കാലിഡോണിയ ഹാമിൽട്ടൺ ഹൈവേയിൽ പ്രാദേശിക സമയം 3:30 PM (10.06.2025) നടന്ന കാറപകടത്തിലാണ് മരണം സംഭവിച്ചത്. അപകടം ഉണ്ടായ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിതികരിക്കുകയായിരുന്നു. ബഹ്‌റൈനിലെ ആദ്യത്തെ സ്വകാര്യ എഫ്.എം റേഡിയോ നിലയമായ റേഡിയോ വോയ്‌സിൽ ആറു വർഷത്തോളം സൗണ്ട് എഞ്ചിനീയർ ആയി ജോലി ചെയ്തിരുന്ന കപിൽ പിന്നീട് കാനഡയിലേക്ക് കുടുംബസമേതം പോകുകയായിരുന്നു. പ്രശസ്തമായ നിരവധി റേഡിയോ ജിംഗിളുകൾക്കും പരസ്യങ്ങൾക്കും സംഗീതം നൽകിയിട്ടുള്ള കപിൽ രഞ്ജി തമ്പാൻ നിരവധി ആൽബങ്ങൾക്കും വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്. ന്യൂയോർക് റേഡിയോ പുരസ്‌കാരങ്ങളുടെ ഭാഗമായ വെങ്കലമെഡലടക്കം നിരവധി അംഗീകാരങ്ങളും കപിലിന് ലഭിച്ചിട്ടുണ്ട്.
ഭാര്യ അമ്പിളി, മക്കൾ ലൈറ, ലിയോറ.
സംസ്കാരം പിന്നീട്..
What do you feel about this post?
Like
Love
Happy
Haha
Sad

