സൗദി – റിയാദിലെ പ്രവാസികളുടെ കൂട്ടായ്മയായ യവനിക കലാസാംസ്കാരിക വേദി ബലിപെരുന്നാൾ പ്രമാണിച്ചു നടത്തിയ ” ദുൽഹജ്ജിന് പൊന്നമ്പിളി ” എന്ന ഈദ് സംഗമം കനിവിന്റെ ഗായികയായ പ്രിയ അച്ചുവിന്റെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. മലസിലെ അല്മാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ തെരുവിൽ പാട്ടുപാടി അവരെ സഹായിക്കുന്ന ജീവകാരുണ്യ പ്രവർത്തക ശ്രീമതി പ്രിയ അച്ചു പങ്കെടുത്തത് പ്രവാസികളുടെ ഹൃദയം കവർന്നു.
തന്റെ ആലാപന ശൈലി കൊണ്ട് ശ്രോതാക്കൾ ഇഷ്ടപ്പെടുന്ന ഗാനങ്ങൾ പാടി പ്രിയ അച്ചു കാണികളെ ആവേശം കൊള്ളിച്ചു. യവനിക പ്രസിഡണ്ട് വിജയൻ നെയ്യാറ്റിൻകരയുടെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനം ഫ്യുച്ചർ ടെക്ട് ഉടമ അജേഷ്‌കുമാർ ഉത്ഘാടനം ചെയ്തു. ഷാനവാസ് ആമുഖം നടത്തി. നാസർ കല്ലറ, ഷാജഹാൻ പാണ്ട, വല്ലി ജോസ് റാഫി പാങ്ങോട്, സുധീർ കുമ്മിൾ, നസ്റുദീൻ വി.ജെ, നൗഷാദ് ആലുവാ, സനൂപ് പയ്യന്നൂർ, ഷാജഹാൻ താജ് കോൾഡ് സ്റ്റോർ, റഹ്മാൻ മുനമ്പത്ത്, സാബു പത്തടി, അജയൻ നൂറ ഒയാസിസ്, സക്കീർ കരുനാഗപ്പള്ളി, നസീർ അസ്മസ് ഹോട്ടൽ, സ്റ്റീഫൻ മോട്ടോഫോം, ജോസഫ് അച്ചായൻ, ബാബുക്കുട്ടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി നാസർ ലെയ്സ് സ്വാഗതവും, ട്രഷറർ കമറുദ്ധീൻ താമരക്കുളം നന്ദിയും രേഖപ്പെടുത്തി.
റിയാദിലെ സീനിയർ ഗായകനായ ജലീൽ കൊച്ചിൻ നേതൃത്വം കൊടുത്ത കലാപരിപാടിയിൽ പ്രിയ അച്ചുവിനെ കൂടാതെ റിയാദിലെ മറ്റു കലാകാരന്മാരായ സുരേഷ് കുമാർ, ഷാൻ പെരുമ്പാവൂർ, ഷിജു കൊത്തങ്കൽ, മുത്തലിബ് കാലിക്കറ്റ്, ലിനേറ്റ് സ്കറിയ, ദേവിക ബാബുരാജ്, സഫ ഷിറാസ്, ആൻഡ്രിയ ജോൺസൻ, മുഹമ്മദ് ഹാഫിസ് എന്നിവർ ഗാനങ്ങളും നൃത്തനൃത്യങ്ങളും അരങ്ങേറി. പരിപാടിക്ക് കൃഷ്ണൻ വെള്ളച്ചാൽ, നിഷാദ്, സലാം ഇടുക്കി, നാസർ വണ്ടൂർ, ബാബു ക്കുട്ടി, മുന്ന അയൂബ്, ജോസഫ് അച്ചായൻ എന്നിവർ നേതൃത്വം കൊടുത്തു. സജിൻ നിഷാൻ, നേഹ പുഷ്പരാജ് എന്നിവർ അവതാരകയായിരുന്നു .
What do you feel about this post?
Like
Love
Happy
Haha
Sad

