കൽപ്പറ്റ: രാവിലെ പാൽ വാങ്ങാനായി വീടിന് സമീപത്തെ റോഡരികിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥിനി ജീപ്പിടിച്ച് മരിച്ചു. വയനാട് ജില്ലയിലെ കൽപ്പറ്റ കമ്പളക്കാട് പുത്തൻതൊടുകയിൽ ദിൽഷാന (19) ആണ് മരിച്ചത്. കമ്പളക്കാട് സിനിമാ ഹാളിനു സമീപം ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് വിദ്യാർഥിനിയാണ് മരിച്ച ദിൽഷാന.


