പൂനെ – ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി നാഷണൽ ഡിഫൻസ് അക്കാദമിയിലെ (എൻഡിഎ) പാസിങ് ഔട്ട് പരേഡിൽ 17 പെൺകുട്ടികൾ മാർച്ച് ചെയ്തു. ഇന്നലെ പൂനെ ഖഡക്‌വാസ്ലയിലെ എൻഡിഎ കാമ്പസിൽ അക്കാദമിയുടെ 148-ാമത് കോഴ്സിന്റെ പാസിങ് ഔട്ട് പരേഡിലാണ് മുന്നൂറിലധം പുരുഷ കേഡറ്റുകൾക്കൊപ്പം വനിതാ കേഡറ്റുകളും മാർച്ച് ചെയ്തത്. ഭാരതത്തിൽ എൻഡിഎയിൽ നിന്നുള്ള പെൺകുട്ടികളുടെ ആദ്യ ബാച്ചാണിത്. കേരളം, ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ദൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഈ വനിതാ കേഡറ്റുകൾ.

സുപ്രീംകോടതി ഇടക്കാല ഉത്തരവിനെ തുടർന്നാണ് 2022ൽ വനിതാ കേഡറ്റുകൾക്ക് എൻഡിഎയിൽ ചേരാൻ അവസരം ലഭിച്ചത്. ആറു ബാച്ചുകളിലായി (148 മുതൽ 153 വരെ) 126 വനിതാ കേഡറ്റുകൾ എൻഡിഎയിൽ ചേർന്നിട്ടുണ്ട്. പൂനെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ഡിവിഷൻ കേഡറ്റ് ക്യാപ്റ്റൻ ശ്രിതി ദക്ഷ് ബാച്ചിലർ ഓഫ് ആർട്സ് സ്ട്രീമിൽ ഏറ്റവുമുയർന്ന റാങ്ക് നേടി. കേഡറ്റ് ലക്കികുമാർ സയൻസ് സ്ട്രീമിലും, ബറ്റാലിയൻ കേഡറ്റ് ക്യാപ്റ്റൻ പ്രിൻസ് കുമാർ സിങ് കുശ്വാഹ കമ്പ്യൂട്ടർ സയൻസ് സ്ട്രീമിലും, കേഡറ്റ് ക്യാപ്റ്റൻ ഉദയ്‌വീർ സിങ് നേഗി ബിടെക് സ്ട്രീമിലും ഒന്നാം സ്ഥാനത്തെത്തി.

ദൽഹി ആസ്ഥാനമായ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ (ജെഎൻയു) നിന്നു ബുധനാഴ്ച കേഡറ്റുകൾക്കു ബിരുദങ്ങൾ സമ്മാനിച്ചു. 84 കേഡറ്റുകൾക്കു ബിഎസ്‌സി ബിരുദവും, 85 പേർക്കു കമ്പ്യൂട്ടർ സയൻസ് ബിരുദവും, 59 പേർക്കു ബാച്ചിലർ ഓഫ് ആർട്സ് (ബിഎ) ബിരുദവും 111 പേർക്കു ബിടെക് ബിരുദവും ലഭിച്ചു. മിസോറം ഗവർണറും മുൻ കരസേനാ മേധാവിയുമായ ജനറൽ ഡോ. വി.കെ. സിങ്ങായിരുന്നു പരേഡ് റിവ്യൂവിങ് ഓഫീസർ. എൻഡിഎയിൽ നിന്നു പാസ് ഔട്ടായ ശേഷം കേഡറ്റുകൾ അവരുടെ അതതു പ്രീ കമ്മിഷനിങ് അക്കാദമികളിലേക്കു പോകും.

The first-ever batch of women cadets at #NDA passes out.
Transformative milestone in NDA’s nation-building legacy: First-ever batch of 17 Female Cadets pass out from #NDA after completing 148th Course – Spring Term 2025
A total of 336 cadets complete rigorous military & academic training
1,341 cadets participate in Passing Out Parade reviewed by Mizoram Governor General (Dr) VK Singh (Retd)


