തിരുവല്ല – നിരണത്ത് നിന്ന് കാണാതായ റിനായുടെ ഭർത്താവ് അനിഷ് മാത്യു (41) തുങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കവിയൂരിലെ വീട്ടിലാണ് തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിരണത്തുനിന്നും രണ്ടു മക്കൾക്കൊപ്പം കാണാതായ റീനയുടെ ഭർത്താവ് കവിയൂർ ഞാലിക്കണ്ടം മാറമല വീട്ടിൽ അനീഷ് മാത്യു (32)വിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞാലിക്കണ്ടത്തെ കുടുംബവീട്ടിൽ ഞായറാഴ്ച വൈകുന്നേരം 4.30 ഓടെയാണ് അനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റീനയും മക്കളും ഓട്ടോറിക്ഷ ഡ്രൈവറായ ഭർത്താവ് അനീഷ് മാത്യുവിനൊപ്പം ആലുംതുരുത്തി ചന്തയ്ക്ക് സമീപത്തെ വാടക വീട്ടിലാണ് താമസിച്ചു വന്നിരുന്നത്.
രണ്ടാഴ്ച മുന്പ് യുവതിയെയും രണ്ടു പെൺകുട്ടികളേയും കാണാതായ വിവരം റീനയുടെ സഹോദരൻ റിജോയാണ് പുളിക്കീഴ് പോലീസിൽ അറിയിച്ചത്. പരാതി നൽകിയതിന് പിന്നാലെ അനീഷിനെ പോലീസ് ചോദ്യം ചെയ്യലിനായി ദിവസവും വിളിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. നിരണം അഞ്ചാം വാർഡിൽ കാടുവെട്ടിൽ വീട്ടിൽ റീന കെ. ജെയിംസ്, മക്കളായ അക്ഷര (എട്ട്), അൽക്ക (ആറ്) എന്നിവരെയാണ് കാണാതായത്. ഇവരുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി നിയോഗിച്ച പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ഇവരെ കാണാതായി രണ്ടു ദിവസത്തിനുശേഷമാണ് പോലീസിൽ പരാതി ലഭിക്കുന്നത്.
ഇത് അന്വേഷണത്തിന്റെ തുടക്കത്തിൽ ഏറെ ദുരൂഹതകൾ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ലഭിച്ച സിസിടിവി ദൃശ്യങ്ങൾ റീനയും മക്കളും എവിടെയോ യാത്ര പോകാൻ ഉറപ്പിച്ച രീതിയിലാണുളളത്. ഇവരുടെ കൈവശം ബാഗുകളുണ്ട്. ഇവർക്കായുളള അന്വേഷണം സംസ്ഥാനത്തൊട്ടാകെ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക.Toll free helpline number: 1056, 0471-2552056)


