തിരുവല്ല : ഉപനിഷത്തുകളെയും ധാർമികതയെയും ഗാന്ധിസത്തേയും ജനങ്ങളിൽ എത്തിക്കുവാൻ അഹോരാത്രം പണിയെടുത്ത് ഹിമാലയത്തോളം ഉയർന്നു നിന്ന കാലത്തിനപ്പുറം പോയ സുകുമാർ അഴീക്കോട് മാഷ് എന്നും ജ്വാലിക്കുന്ന നക്ഷത്രമായി നമ്മെ വഴി നടത്തുമെന്ന് മുൻ രാജ്യസഭ ഉപാധ്യക്ഷൻ പ്രൊഫ. പി.ജെ കുര്യൻ പറഞ്ഞു. നവഭാരത വേദിയുടെ ആഭിമുഖ്യത്തിൽ ഡോ. അഴീക്കോട് ജന്മശതാബ്ദി സ്മാരക പ്രഭാഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാത്മജിയെ പോലും സ്വകാര്യതയിൽ വിമർശിച്ചുവെങ്കിലും ഗാന്ധിയും നെഹ്റുവും തന്റെ ജീവിതത്തിലെ ആദർശ രൂപങ്ങൾ ആയിരുന്നുവെന്ന് അഴീക്കോട് മാഷ് എന്നും വിശ്വസിച്ചിരുന്നത്, അനുസ്മരിച്ച ഡോ. സിറിയക് തോമസ് പറഞ്ഞു. അഴീക്കോട് വേദികളുടെ ഉദ്ഘാടനം മാത്യു ടി. തോമസ് എം.എൽ.എ നിർവ്വഹിച്ചു. ഡോ. ജോസ് പാറക്കടവിൽ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരി, മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ്, ശശി ഫിലിപ്പ്, ആർ. ജയകുമാർ, അഡ്വ. വി.സി സാബു, വർഗീസ് ടി. മങ്ങാട്, ജോജി പി. തോമസ്, അഡ്വ. ജേക്കബ് തോമസ് എന്നിവർ പ്രസംഗിച്ചു. കുന്നന്താനം വൈ.എം.സി.എ ഗാനങ്ങൾ ആലപിച്ചു.

ഫോട്ടോ : ഡോ. സുകുമാർ അഴീക്കോട് ജന്മദിന ശതാബ്ദി സ്മാരക പ്രഭാഷണം പ്രൊഫ. പി.ജെ കുര്യൻ ഉദ്ഘാടനം ചെയ്യുന്നു. ജോജി പി. തോമസ്, അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ, ഡോ. സിറിയക് തോമസ്, ഡോ. ജോസ് പാറക്കടവിൽ, അഡ്വ. വി.സി സാബു, ജോസഫ് എം. പുതുശ്ശേരി, അനു ജോർജ്, ശശി ഫിലിപ്പ്, ആർ. ജയകുമാർ, വർഗീസ് ടി. മങ്ങാട് എന്നിവർ സമീപം


