അബ്കാരി കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയിട്ട് അഞ്ചു വർഷമായ വാറണ്ട് പ്രതി അറസ്റ്റിൽ

Crime
Print Friendly, PDF & Email

വെച്ചൂച്ചിറ – അബ്‌കാരി കേസിൽ മറ്റ് രണ്ട് പ്രതികള്‍ക്കൊപ്പം നാടന്‍ വാറ്റുചാരായം നിര്‍മ്മിച്ച് വില്പന നടത്താന്‍ കോട കലക്കിയിട്ടതിന് വെച്ചൂച്ചിറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒളിവിലായിരുന്ന പ്രതിയെ വെച്ചൂച്ചിറ പോലീസ് പിടികൂടി. ചേത്തക്കല്‍ തോമ്പിക്കണ്ടം കിഴക്കേമല കൈതത്തറ വീട്ടില്‍ സണ്ണിയെന്ന ചാണ്ടി ചാക്കോ (65 )ആണ് അറസ്റ്റിലായത്.

2020 ഏപ്രില്‍ രാത്രി 20.30 ന് ചേത്തക്കല്‍ തോമ്പിക്കണ്ടം ചുറ്റിപ്പാറ വാലന്‍പാറ വീടിനു കിഴക്കു വശമുള്ള താല്ക്കാലിക ഷെഡ്ഡില്‍ 35 ലിറ്റര്‍ അളവു കൊള്ളുന്ന ഒരു കന്നാസിലും 20 ലിറ്റര്‍ അളവു കൊള്ളുന്ന മറ്റൊരു കന്നാസിലും വാറ്റു ചാരായം നിര്‍മ്മിക്കുന്നതിനുള്ള കോട കലക്കി വച്ചിരിക്കുന്നതായി കാണപ്പെട്ടതിനു എടുത്ത കേസിലാണ് അറസ്റ്റ്. ജാമ്യമെടുത്തശേഷം കോടതിയില്‍ ഹാജരാവാതെ മുങ്ങി നടന്ന ഇയാളെ ഇടമണ്ണില്‍ നിന്നും പിടികൂടി. കഴിഞ്ഞവര്‍ഷം ലോങ്ങ് പെന്റിങ് വിഭാഗത്തില്‍ കേസ് ഉള്‍പ്പെടുത്തപ്പെട്ടു.

ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഊര്‍ജ്ജിതമാക്കിയ തെരച്ചിലില്‍ ഇന്നലെ 11:30 ഓടെയാണ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ പരിശോധനയ്ക് ശേഷം റാന്നി ജെ എഫ് എം കോടതിയില്‍ ഹാജരാക്കി. പോലീസ് ഇന്‍സ്‌പെക്ടര്‍ എം ആര്‍ സുരേഷ് നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പോലീസ് സംഘത്തില്‍ എസ് ഐ റോയ്, എസ് സി പി ഒ പി ജി ബിജു, സി പി ഒ അര്‍ജുന്‍ ഗോപിനാഥ് എന്നിവര്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *