മൂന്നാമതും പോക്‌സോ കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ ; ഇത്തവണ ഫോൺ പ്രണയത്തിനൊടുവിൽ പതിനാറുകാരിക്ക് പീഡനം

Crime
Print Friendly, PDF & Email

തിരുവല്ല: ഫോണിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ കടത്തിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത യുവാവിനെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കുന്നുകുരുടി ഐരാപുരം പഞ്ചായത്ത് ഓഫീസിനു സമീപം മണ്ണുമോളത്ത് വീട്ടിൽ എം.എസ്.സുജിത്ത് (25) ആണ് അറസ്റ്റിലായത്. ഇയാൾക്ക് നിലവിൽ മറ്റ് രണ്ട് പോലീസ് സേ്റ്റഷനുകളിലായി രണ്ട് പോക്‌സോ കേസുകളുണ്ട്. ഒരു വർഷമായി നിരന്തരം ഫോണിൽ വിളിച്ച് പ്രണയബന്ധം സ്ഥാപിച്ച യുവാവ് കഴിഞ്ഞ 11 ന് പുലർച്ചെയാണ് പെൺകുട്ടിയെ കടത്തിക്കൊണ്ടു പോയത്. ഐരാപുരത്തെ ബന്ധുവീട്ടിലെത്തിച്ച് രണ്ടു രാത്രികളിൽ ബലാൽസംഗം ചെയ്യുകയായിരുന്നു. കുട്ടിയെ കാണാതായതിന് പുളിക്കീഴ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന്, കുട്ടിയെ കണ്ടെത്തി സേ്റ്റഷനിലെത്തിച്ചു.

വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് യുവാവുമായുള്ള ബന്ധവും കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച വിവരവും പറഞ്ഞത്. വൈദ്യപരിശോധന നടത്തിക്കുകയും മറ്റ് നടപടികൾ കൈക്കൊള്ളുകയും ചെയ്തു. കോടതിയിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടികൾ കൈകൊണ്ടു. പെൺകുട്ടിയോടൊപ്പം ആലുവ കാഞ്ചാട്ടുകാവിൽ നിന്നും കണ്ടെത്തിയ പ്രതിയെ സേ്റ്റഷനിൽ എത്തി് അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾ വൈക്കം, കുറത്തികാട് പോലീസ് സേ്റ്റഷനുകളിലെ ഓരോ പോക്‌സോ കേസുകളിലും,കുന്നത്തുനാട്, കോട്ടയം റെയിൽവേ എന്നീ പോലീസ് സേ്റ്റഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിലും പ്രതിയാണെന്ന് വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പുളിക്കീഴ് പോലീസ് ഇൻസ്‌പെക്ടർ അജിത്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തി തുടർ നടപടികൾ സ്വീകരിച്ചത്. അന്വേഷണസംഘത്തിൽ എ.എസ്.ഐമാരായ പ്രബോധചന്ദ്രൻ, രാജേഷ് കുമാർ, എസ്.സി.പി.ഓമാരായ മനോജ്, സജിൽ, ശ്രീജ, സി.പി.ഓ അനൂപ് എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *