( പോസ്റ്റ് ഇടാൻ വൈകിയത് രാത്രി കണ്ണട ഒരു കടയിൽ വച്ച് മറന്നു പോയി.🙂🙂 വൈകിയാണ് കിട്ടിയത് ) എന്ന ക്ഷമാപനത്തോടെയാണ് റഷീദ് ആനപ്പാറ ഈ ഭാഗം എഴുതിയിരിക്കുന്നത്.
ഏറ്റവും വലിയ തൊഴിൽദാതാവ് ആണ് കെ കെ നായർ.
പത്തനംതിട്ട എന്ന പട്ടണം ജില്ലയായതു മുതൽ ജോലി ചെയ്തിട്ടുള്ള എല്ലാ സർക്കാർ ജീവനക്കാരും കഴിഞ്ഞ 14 ദിവസമായി ഞാൻ എഴുതുന്ന കെ കെ നായരെ കുറിച്ചുള്ള പോസ്റ്റ് വായിച്ചു കൊണ്ടിരിക്കുകയാണ് എന്ന് മനസിലാക്കുന്നു. ജില്ലയിലെ മുഴുവൻ സർക്കാർ ജീവനക്കാരും പത്തനംതിട്ട ജില്ലയിൽ ജോലി ചെയ്യാനുള്ള പ്രധാനപ്പെട്ട കാരണക്കാരൻ കെ കെ നായർ സാറാണ്. ഒരുപക്ഷേ സാർ പത്തനംതിട്ട ജില്ല എന്നത് ആക്കിയിരുന്നില്ല എങ്കിൽ ഇന്നിവിടെ കാണുന്ന ഒരു സർക്കാർ ജീവനക്കാരനും, ഒരുപക്ഷെ സർക്കാർ ജീവനക്കാരൻ ആകില്ല എന്ന് വേണമെങ്കിൽ പറയാം. നായർ സാർ പത്തനംതിട്ടയെ ജില്ലയാക്കുക വഴി 50 ലധികം ജില്ലാ ഓഫീസുകളും കളക്ടറേറ്റും വന്നതോടുകൂടി കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി 100000 ത്തിലധികം തൊഴിൽ സാദ്ധ്യതകളും, അത്ര തന്നെ ആളുകളും സർക്കാർ ജോലിക്കാരായി. കേരളത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾക്ക് തൊഴിൽ ആദ്യമായി വാങ്ങിക്കൊടുക്കാൻ കഴിഞ്ഞു എന്ന ബഹുമതി കെ കെ നായർക്ക് അല്ലാതെ വേറെ ആർക്കും ഇല്ല എന്ന് ഞാൻ പറയും. ചിലർ കേരളത്തിലെയും ഇന്ത്യയിലെയും മറ്റു പല സമ്പന്നൻമാരെകുറിച്ച് പറയുമായിരിക്കും. എന്നാൽ ആലോചിച്ചാൽ മനസിലാകും വാസ്തവം.
@ റഷീദ് ആനപ്പാറ



