കളഞ്ഞു കിട്ടിയ സ്വർണമാല പോലീസ് സ്‌റ്റേഷനിൽ ഏൽപ്പിച്ച് മാതൃകയായി പൊതുപ്രവർത്തകൻ : പരാതിയുമായി സ്‌റ്റേഷനിൽ ചെന്നയാൾക്ക് മാല കിട്ടി

Kerala Pathanamthitta

റാന്നി – വഴിയിൽ നിന്ന് കളഞ്ഞു കിട്ടിയ സ്വര്‍ണ്ണമാല തിരികെ നല്‍കി പൊതുപ്രവര്‍ത്തകന്‍ മാതൃകയായി. പത്ര പ്രവര്‍ത്തകനും സി.പി.ഐ ജില്ലാ കൗണ്‍സിലംഗവും എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറിയുമായ എം.വി പ്രസന്നകുമാര്‍ ആണ് മാല തിരികെ നല്‍കി മാതൃക ആയത്. റാന്നി പെരുമ്പുഴയില്‍ നിന്നും ബുധനാഴ്ച വൈകിട്ടാണ് മാല കിട്ടിയത്. അപ്പോള്‍ തന്നെ പോലീസ് സ്‌റ്റേഷനില്‍ എത്തി മാല എസ്.എച്ച്.ഓ മനോജ് കുമാറിനെ ഏല്‍പ്പിച്ചിരുന്നു.

ഈ സമയം മാല നഷ്ടമായ സങ്കടത്തില്‍ ഉടമസ്ഥന്‍ അന്വേഷണത്തിലായിരുന്നു. രാവിലെ പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് നഷ്ടപ്പെട്ട തന്റെ സ്വര്‍ണ്ണമാല അവിടെ ഉണ്ടെന്നു മനസിലായത്. റാന്നി തെക്കേപ്പുറം സ്വദേശി ഡോ ബിനു ചാക്കോയുടെ മാതാവിന്റെ ആയിരുന്നു മാല. എക്‌സറേ എടുക്കുന്നതിനായി മിന്നുള്‍പ്പടെ ഉള്ള മാല ഊരി ബാഗില്‍ സൂക്ഷിച്ചതാണ്. ബാഗില്‍ നിന്നും പണം എടുക്കുന്നതിനിടെയാണ് മാല നഷ്ടമായത്. സ്വര്‍ണമാലയില്‍ പേളുകള്‍ പതിച്ച ലോക്കറ്റോടു കൂടിയതായിരുന്നു മാല. എസ്.എച്ച്.ഓ മനോജ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.എ.ലിജു, കലേഷ്, അസ്‌ലം, മാധ്യമപ്രവര്‍ത്തകന്‍ ജി. പ്രശാന്ത് എന്നിവരുടെ സാന്നിധ്യത്തിലാണ് മാല കൈമാറിയത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *