പുരുഷനാകുന്നതിനുള്ള ചികിത്സ ആരംഭിച്ച ശേഷം ജോലി ലഭിച്ചില്ല ; ട്രാൻസ്മാനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി – ട്രാൻസ്മാനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.കൊല്ലീരേത്ത് പരേതനായ കെ.ജി. സോമന്റെ മകൻ കെ.എം. സിദ്ധാർത്ഥി(29) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2022 ൽ ആണ് ഇദ്ദേഹം പുരുഷനാകുന്നതിനുള്ള ചികിത്സ തുടങ്ങിയത്. ഇതിന് ശേഷം ജോലിക്കായി ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. ജോലി ലഭിക്കാത്തതിലുള്ള കടുത്ത മനോവിഷമം സിദ്ധാർത്ഥ് അനുഭവിച്ചിരുന്നതായാണ് ബന്ധുക്കളുടെ മൊഴി. സിദ്ധാർത്ഥിന്റേത് ആത്മഹത്യയെന്നാണ് പോലീസ് നിഗമനം. മൃതദേഹം ഇൻക്വസ്റ്റിനും
പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു. വളരെ നല്ല പെരുമാറ്റം ഉള്ള വ്യക്തി ആയിരുന്നു സിദ്ധാർഥെന്നും സാമ്പത്തിക പ്രശ്‌നങ്ങൾ ഉള്ളതായി അറിവില്ലെന്നും ഗ്രാമപഞ്ചായത്ത് അംഗം ബിജിലി പി. ഈശോ പറഞ്ഞു. സംസ്‌കാരം ഞായറാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *