കാണികളെ ആകർഷിച്ച് ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റാൾ

Kerala Pathanamthitta

പത്തനംതിട്ട – ശബരിമല ഇടത്താവളത്തിൽ നടക്കുന്ന ‘എന്റെ കേരളം’ മേളയിൽ കാണികളെ ആകർഷിച്ച് ഫയർ ആൻഡ് റെസ്‌ക്യു സ്റ്റാൾ. അഗ്‌നിബാധ, പ്രകൃതിദുരന്തം, വാഹനാപകടം തുടങ്ങിയവ നേരിടാനും സുരക്ഷാ മുൻകരുതലും പ്രഥമ ശുശ്രൂഷയും അറിയാനും സ്റ്റാളിൽ അവസരമുണ്ട്.

സ്റ്റാളിലെ മറ്റൊരാകർഷണമാണ് ബർമ പാലം. പ്രളയം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, യുദ്ധം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ഒറ്റപ്പെടുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കാൻ താൽക്കാലികമായി നിർമിക്കുന്നതാണു ബർമ പാലം. അപകടത്തിൽ അകപ്പെടുന്ന വാഹനങ്ങൾ ഉയർത്തുന്ന ന്യൂമാറ്റിക് എയർബാഗ്, വാഹനം പൊളിച്ച് യാത്രക്കാരെ പുറത്തെടുക്കാൻ വിവിധതരം കട്ടറുകൾ, അപകടത്തിൽ പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റുമ്പോൾ പരുക്ക് ഗുരുതരമാകാതിരിക്കാൻ നൽകുന്ന നെക്ക് ബാൻഡ് പോലുള്ള സഹായ ഉപകരണം, വിവിധതരം ഫയർ സ്യൂട്ടുകൾ, സ്‌കൂബ ഡൈവിംഗ് സ്യൂട്ടും സിലിൻഡറും, വിവിധ സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന അപകട സൂചന അലാറം, കെട്ടിടങ്ങളിൽ ഉപയോഗിക്കുന്ന ഫയർ സേഫ്റ്റി സിസ്റ്റം, വിവിധതരം അഗ്‌നിശമന യന്ത്രം, ഫയർ ബോൾ, ഹീറ്റ് സ്‌മോക്ക് ഡിക്ടേറ്ററുകൾ, ഹൈഡ്രോളിക് ഉപകരണങ്ങൾ തുടങ്ങിയവ പ്രദർശനത്തിലുണ്ട്. സിവിൽ ഡിഫൻസ് ടീം അംഗങ്ങൾ പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകും. വിവിധ ഘട്ടത്തിൽ സേന ഉപയോഗിക്കുന്ന യൂണിഫോം അണിഞ്ഞ രൂപങ്ങളും കൗതുകത്തോടെയാണ് കാണികൾ വീക്ഷിക്കുന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *