കുറ്റൂർ, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തുകളിൽ നിന്നും അറിയിപ്പ് ; മരങ്ങൾ മുറിച്ചുമാറ്റണം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ കുറ്റൂർ ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതും ജീവനും സ്വത്തിനും ഭീഷണിയായി അപകടകരമായ അവസ്ഥയിൽ നിൽക്കുന്നതുമായ മരങ്ങൾ ഭൂഉടമ തന്നെ മുറിച്ച് മാറ്റണം. അല്ലാത്തപക്ഷം എല്ലാ കഷ്ടനഷ്ടങ്ങൾക്കും മരത്തിന്റെ ഉടമ മാത്രമായിരിയ്ക്കും ഉത്തരവാദി എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

*മരങ്ങൾ മുറിച്ച് മാറ്റണം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ അവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ ഉടമസ്ഥർ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും അടിയന്തരമായി മുറിച്ചു മാറ്റണം. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകളും ഹോർഡിങ്ങുകളും നീക്കം ചെയ്ത് വിവരം ഓഫീസിൽ അറിയിക്കണം. അല്ലാത്തപക്ഷം പഞ്ചായത്ത് നേരിട്ട് നീക്കം ചെയ്യുമെന്നും ചെലവാകുന്ന തുക ബന്ധപ്പെട്ട ഉടമസ്ഥരിൽ നിന്ന് ഈടാക്കുമെന്നും സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *