പത്തനംതിട്ട ജില്ലാ അറിയിപ്പുകൾ
കരുതൽ പദ്ധതിയിലേക്ക് അപേക്ഷിക്കാം
ട്രാൻസ്ജൻഡർ വ്യക്തികൾക്ക് അടിയന്തിര ഘട്ടങ്ങളിൽ ധനസഹായം അനുവദിക്കുന്നതിനുള്ള സാമൂഹ്യനീതി വകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ള കരുതൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ഒക്ടോബർ 15 നകം അപേക്ഷ സമർപ്പിക്കണം. വിലാസം : ജില്ലാ സാമൂഹ്യനീതി ഓഫീസർ, ജില്ലാ സാമൂഹ്യനീതി ഓഫീസ്, പത്തനംതിട്ട
സഫലം പദ്ധതി
ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് മെച്ചപ്പെട്ട പഠന സാഹചര്യങ്ങൾ ഒരുക്കുന്നതിനായി ഡിഗ്രി/ഡിപ്ലോമ തലത്തിലുള്ള പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനം നേടിയിട്ടുള്ള വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ വരെ വാർഷിക പഠന ചെലവ് അനുവദിക്കുന്ന സഫലം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ഒക്ടോബർ 15 നകം സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
ട്രാൻസ് ജൻഡർ വ്യക്തികൾക്കുള്ള
വിവാഹ ധനസഹായ പദ്ധതി
സാമൂഹ്യനീതി വകുപ്പ് ട്രാൻസ്ജൻഡർ വ്യക്തികൾക്കായി നടപ്പാക്കുന്ന വിവാഹ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ഒക്ടോബർ 15 നകം സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
ട്രാൻസ്ജൻഡർ വ്യക്തികൾക്ക് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള ധനസഹായം
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാൻസ്ജൻഡർ വ്യക്തികൾക്ക് പരമാവധി രണ്ട് ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ഒക്ടോബർ 15 നകം സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
ലിംഗമാറ്റ ശസ്ത്രക്രിയ തുടർന്നുള്ള തുടർ ചികിത്സ ധനസഹായ പദ്ധതി
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ശസ്ത്രക്രിയ തുടർന്നുവരുന്ന ഒരു വർഷക്കാലയളവിലേയ്ക്ക് (12 മാസം) പ്രതിമാസം 3,000 രൂപ ക്രമത്തിൽ ധനസഹായം അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ഒക്ടോബർ 15 നകം സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
ട്രാൻസ് ജൻഡർ വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ ധനസഹായ പദ്ധതി
ട്രാൻസ്ജൻഡർ വിദ്യാർഥികൾക്ക് ഹോസ്റ്റൽ /താമസസൗകര്യം അനുവദിക്കുന്നതിനുള്ള ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ഒക്ടോബർ 15 നകം സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
ട്രാൻസ് ജൻഡർ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് പദ്ധതി
പഠനോപകരണങ്ങൾ വാങ്ങുന്നതിനും ഫീസിനുമായി ഏഴ് മുതൽ 10 വരെയുള്ള ക്ലാസുകളിലെ ട്രാൻസ് ജൻഡർ വിദ്യാർഥികൾക്ക് 1000 രൂപ ക്രമത്തിലും, പ്ലസ് വൺ, പ്ലസ് ടു തലത്തിലുള്ള കുട്ടികൾക്ക് 1500രൂപ ക്രമത്തിലും ഡിഗ്രി/ പിജി കോഴ്സുകൾ പഠിക്കുന്ന കുട്ടികൾക്ക് 2000 രൂപ ക്രമത്തിലും സ്‌കോളർഷിപ്പ് അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ഒക്ടോബർ 15 നകം സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
ജാഗ്രതാസഭ രൂപീകരണയോഗം 21 ന്
യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങൾ ആവിഷ്‌കരിക്കുക, ലഹരിയിൽ നിന്നും യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്കെതിരായി കർമ്മപദ്ധതികൾ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന യുവജന കമ്മീഷൻ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. ഇതിന് മുന്നോടിയായി ജില്ലയിലെ വിദ്യാർഥി യുവജന സംഘടനാ പ്രതിനിധികൾ, സർവകലാശാല, കോളേജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്‌കീം, എൻ.സി.സി പ്രതിനിധികളെ ഉൾപ്പെടുത്തി ജില്ലാതലത്തിൽ ജാഗ്രതാസഭ രൂപീകരിക്കുന്നു. പത്തനംതിട്ട ജില്ലാതല ജാഗ്രതാസഭ രൂപീകരണ യോഗം യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജറിന്റെ അധ്യക്ഷതയിൽ സെപ്റ്റംബർ 21 ന് ഉച്ചക്ക് രണ്ടു മുതൽ പത്തനംതിട്ട കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിക്കും.
വനിതകൾക്ക് സ്വയം തൊഴിൽ വായ്പ
പത്തനംതിട്ട ജില്ലയിൽ സ്ഥിരതാമസക്കാരായ എല്ലാ വിഭാഗങ്ങളിലുമുളള വനിതകൾക്ക് സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 30 ലക്ഷം രൂപ വരെ സ്വയം തൊഴിൽ വായ്പ നൽകുന്നു. 18 നും 55 നും ഇടയിൽ പ്രായമുളള തൊഴിൽ രഹിതരായ വനിതകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി (വസ്തു/ ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിൽ ആറ് ശതമാനം പലിശ നിരക്കിൽ)വായ്പ അനുവദിക്കും. വെബ്‌സൈറ്റ് : www.kswdc.org. വിലാസം : ജില്ലാ കോഓർഡിനേറ്റർ, വനിത വികസന കോർപ്പറേഷൻ ജില്ലാ ഓഫീസ്, പത്തനംതിട്ട,689645. ഫോൺ : 8281552350.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ഇലന്തൂർ ഗവ. നഴ്സിംഗ് സ്‌കൂളിലെ 2023 അധ്യയന വർഷത്തേക്കുളള ജനറൽ നഴ്സിംഗ് ആന്റ് മിഡ് വൈഫറി കോഴ്സിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഫോൺ : 0468 2362641.
ക്വട്ടേഷൻ ക്ഷണിച്ചു
വെച്ചൂച്ചിറ പോളിടെക്നിക് കോളജിലെ വിദ്യാർഥികൾക്ക് സീരീസ് എക്സാമിനേഷൻ നടത്തുന്നതിനായി പേപ്പർ, ഫയൽ, കാഡ്രിജ്, ത്രഡ് തുടങ്ങിയ സ്റ്റേഷനറികൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 28 ന് ഉച്ചയ്ക്ക് ഒന്നു വരെ.
സ്പോട്ട് അഡ്മിഷൻ
അടൂർ കെൽട്രോൺ സെന്ററിൽ ആരംഭിക്കുന്ന ഫയർ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ് , കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ് കോഴ്സുകളുടെ ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പിഎസ്സി നിയമനങ്ങൾക്ക് യോഗ്യമായ പിജിഡിസിഎ,ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്റ് ഡേറ്റ എൻട്രി, ടാലി എന്നീ കോഴ്സുകളിലേക്കും അഡ്മിഷൻ തുടരുന്നു. ഫോൺ : 04734 229998, 9526229998.
കുടിശിക ഒടുക്കുന്നതിന് അവസരം
കേരള ഓട്ടോമൊബൈൽ വർക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശിക ഒടുക്കുന്നതിനുളള സമയം നവംബർ 30 വരെ അനുവദിച്ചു. കുടിശിക ഒടുക്കുവാനുളള തൊഴിലാളികൾ പരമാവധി ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ : 04682 320158.
അപേക്ഷ ക്ഷണിച്ചു
കെൽട്രോൺ നടത്തുന്ന ഒരു വർഷത്തെ മാദ്ധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023-24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.പ്രിന്റ് മീഡിയ ജേണലിസം, ടെലിവിഷൻ ജേണലിസം, സോഷ്യൽ മീഡിയ ജേണലിസം, മൊബൈൽ ജേണലിസം, ഡാറ്റാ ജേണലിസം, ആങ്കറിംഗ്, ന്യൂസ്‌ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിലാണ് പരിശീലനം. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളിൽ നിബന്ധനകൾക്ക് വിധേയമായി ഇന്റേൺഷിപ്പ് ചെയ്യുവാൻ അവസരം ലഭിക്കും. വിജയകരമായി കോഴ്സ് പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസും നൽകും. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്നപ്രായപരിധി 30 വയസ്. അപേക്ഷകൾ സെപ്റ്റംബർ 25 നകം തിരുവനന്തപുരം,കെൽട്രോൺ നോളജ് സെന്റ്‌ററിൽ ലഭിക്കണം. ഫോൺ: 9544958182.


