ക്രഷർ യൂണിറ്റിൽ ടിപ്പർ ലോറി അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു .

Pathanamthitta

റാന്നി – പെരുമ്പെട്ടി, ഇളം പുരയിടത്തിൽ ശ്രീജിത്ത് (32 )ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4 ന് വടശ്ശേരിക്കര വിംറോക്ക് ക്രഷർ യൂണിറ്റിൽ വച്ചായിരുന്നു അപകടം. ക്രഷർ യൂണിറ്റിൽ നിന്നും മെറ്റൽ കയറ്റി പുറത്തേക്ക് വരുമ്പോൾ ഗേറ്റിൽ പാസ് കാണിക്കാനായി വാഹനം ഒതുക്കുമ്പോഴാണ് ലോറി പിന്നോട്ട് ഉരുണ്ട് 50 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. ഇവിടെ സ്ഥാപിച്ചിരുന്ന ടാർ മിക്സിങ് പ്ലാന്റിന്റെ മുകളിലേക്ക് തലകുത്തനെയാണ് ലോറി വീണത്. ശ്രീജിത്ത് തൽക്ഷണം തന്നെ മരിച്ചു. ഭാര്യ: ജിഷ. മകൻ: ആദിദേവ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *