*അദ്ധ്യാപക ഒഴിവ്
അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് – കഞ്ഞിപ്പാടം ഗവ. എൽ പി സ്ക്കൂളിൽ എൽപിഎസ്ടി തസ്തികയിൽ നാല് താത്ക്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ മേയ് 21 ന് രാവിലെ 10 മണിയ്ക്ക് സ്ക്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, കോപ്പി, പി.എസ്.സി റാങ്ക് ലിസ്റ്റ് പകർപ്പ് ഉൾപ്പെടെ ആവശ്യമായ രേഖകൾ സഹിതം നേരിട്ട് അഭിമുഖത്തിൽ ഹാജരാകുക. ഫോൺ: 0477-2280525 അദ്ധ്യാപക ഒഴിവ്.
*അതിഥി അദ്ധ്യാപക ഒഴിവ്
അമ്പലപ്പുഴ സർക്കാർ കോളേജിൽ 2025-26 അദ്ധ്യയന വർഷത്തിലേക്ക് ഇക്കണോമിക്സ്, ഗണിതശാസ്ത്രം എന്നീ വിഭാഗങ്ങളിൽ അതിഥി അദ്ധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ട്രേറ്റിൽ പേര് രജിസ്റ്റർ ചെയ്ത പ്രസ്തുത വിഷയത്തിൽ പിജി/നെറ്റ്/പി.എച്ച്ഡി/എം.ഫിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവർ അപേക്ഷ ഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മേയ് 24 ന് മുമ്പായി നേരിട്ടോ തപാൽ മുഖേനയോ കോളേജ് പ്രിൻസിപ്പാളിന്റെ മേൽവിലാസത്തിൽ അയച്ചു നൽകുക. ഫോൺ: 0477-2272767, 7403772255 .
*സൈനിക ക്ഷേമ ഓഫീസിൽ ഒഴിവ്
ആലപ്പുഴ സൈനിക വിശ്രമ കേന്ദ്രത്തിൽ ഭാഗിക സമയ തൂപ്പുകാരന്റെ ഒഴിവുണ്ട്. താൽപര്യമുള്ള പ്രദേശവാസികളായ വിമുക്തഭടന്മാർ മേയ് 20 ന് മുമ്പായി ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസിൽ അപേക്ഷ നൽകുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുക. ഇമെയിൽ:zswoalp@gmail.com ഫോൺ: 0477 2245673 .
*മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സർജൻ, പി.ജി. വെറ്റ് വാക്ക് ഇൻ ഇന്റർവ്യൂ
ആലപ്പുഴ – റീബിൽഡ് കേരള ഇനിഷേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ ജില്ലക്ക് അനുവദിച്ച മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി സർജൻ തസ്തികയിലേക്കും ആലപ്പുഴ ജില്ലാ വെറ്ററിനറി കേന്ദ്രത്തിനോടനുബന്ധിച്ച് ആരംഭിക്കുന്നതുമായ മൊബൈൽ സർജറി യൂണിറ്റിലേക്ക് പി.ജി. വെറ്റ് തസ്തികയിലേക്കും കരാർ അടിസ്ഥാനത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ വഴി താൽക്കാലിക നിയമനം നടത്തുന്നു. മേയ് 19ന് രാവിലെ 10.30 മുതൽ 11 മണിവരെ ജില്ലാ കോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് ഇന്റർവ്യൂ. വെറ്ററിനറി സയൻസിലെ ബിരുദം, കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ, മലയാളം കൈകാര്യം ചെയ്യാനുള്ള കഴിവ്, ചെറുവാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് എന്നിവയാണ് വെറ്ററിനറി സർജന് വേണ്ട യോഗ്യതകൾ. വെറ്ററിനറി സയൻസിലെ മാസ്റ്റർ ബിരുദം(സർജറി), കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ, മലയാളം കൈകാര്യം ചെയ്യാനുള്ള കഴിവ്, ചെറുവാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് എന്നിവയാണ് പി.ജി. വെറ്റിന് വേണ്ട യോഗ്യതകൾ. ഫോൺ: 0477-2252431 .
*മത്സ്യകർഷക അവാർഡിന് അപേക്ഷിക്കാം
2025 വർഷത്തെ മത്സ്യകർഷക അവാർഡിനായി അപേക്ഷ ക്ഷണിച്ചു. മെയ് 26നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
മികച്ച ശുദ്ധജല കർഷകൻ, ഓരു ജല മത്സ്യകർഷകൻ, ചെമ്മീൻ കർഷകൻ, നൂതന മത്സ്യ കൃഷി നടപ്പാക്കുന്ന കർഷകൻ, അലങ്കാര മത്സ്യകൃഷി കർഷകൻ, പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉൽപാദന യൂണിറ്റ് കർഷകർ, മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം, മികച്ച സ്റ്റാർട്ടപ്പ്, മത്സ്യ കൃഷിയിലെ ഇടപെടൽ-സഹകരണ സ്ഥാപനം, മികച്ച അക്വാകൾച്ചർ പ്രോമോട്ടർ, മികച്ച പ്രോജക്ട് കോർഡിനേറ്റർ, മത്സ്യവകുപ്പിലെ ഫീൽഡ് തല ഉദ്യോഗസ്ഥൻ, മികച്ച ജില്ല എന്നിവയ്ക്കാണ് അവാർഡ്. പൂരിപ്പിച്ച അപേക്ഷകൾ മെയ് 26 വരെ മണക്കാട് കമലേശ്വരത്തെ ഫിഷറീസ് ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2450773, 0471-2464076.
*ജൂനിയർ റെസിഡന്റ്സ് നിയമനം
മലപ്പുറം – മഞ്ചേരി മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലെ ഒഴിവുള്ള ജൂനിയർ റസിഡന്റ് (എം.ബി.ബി.എസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്ക് പ്രതിമാസം 52,000 രൂപ നിരക്കിൽ നിയമനം നടത്തും. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 24 വൈകീട്ട് അഞ്ച്. താല്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ hresttgmcm@gmail.com എന്ന ഇ-മെയിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ സഹിതം അയക്കണം. ഫോൺ: 0483 2764056.
*അദ്ധ്യാപക നിയമനം
മലപ്പുറം – ഇരുമ്പുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ്, സോഷ്യോളജി, അറബിക്, എക്കണോമിക്സ്, കോമേഴ്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ബോട്ടണി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നീ വിഷയങ്ങളിൽ എച്ച് എസ്.എസ്.ടി/എച്ച്.എസ്.എസ് – ജൂനിയർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി മെയ് 21ന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 04832730734.
*ഡോക്ടർ നിയമനം
മലപ്പുറം – പൊന്നാനി ഈഴുവത്തിരുത്തി കുടുംബാരോഗ്യകേന്ദ്രത്തിലെ എൽ.എസ്.ജി.ഡി. മുഖേന നടത്തുന്ന സായാഹ്ന ഒ.പിയിലേയ്ക്ക് ഡോക്ടർ തസ്തികയിൽ നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും (ടി.സി.എം.സി രജിസ്ട്രേഷൻ, എം.ബി.ബി.എസ്, ആദാർ കാർഡ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് സഹിതം മെയ് 22ന് രാവിലെ പത്തിന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
*സൈക്കോളജിസ്റ്റ് നിയമനം
മലപ്പുറം – മങ്കട ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2025-26 അധ്യയന വർഷത്തേക്ക് ‘ജീവനി മെന്റൽ വെൽബിയിങ്’ എന്ന പദ്ധതിയുടെ ഭാഗമായി താൽക്കാലികമായി സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ മെയ് 22ന് ഉച്ചയ്ക്ക് രണ്ടിന് യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ പതിപ്പ് സഹിതം കൂടിക്കാഴ്ചയ്ക്കായി കോളേജിൽ എത്തണം. ഫോൺ: 04933202135 .
*അദ്ധ്യാപക നിയമനം
വേങ്ങര ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു.
മെയ് 20 ന് രാവിലെ 10 ന് ഇംഗ്ലീഷ്, ഹിസ്റ്ററി, ഉച്ചയ്ക്ക് രണ്ടിന് ഇക്കണോമിക്സ്, ജ്യോഗ്രഫി, മെയ് 21 ന് രാവിലെ 10 ന് അറബിക്, കോമേഴ്സ്, ഉച്ചയ്ക്ക് രണ്ടിന് പൊളിറ്റിക്കൽ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിങ്ങനെ കൂടിക്കാഴ്ച നടക്കും. ഫോൺ: 9895408950.
*അഭിമുഖം
കൊല്ലം – വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് ആയുർവേദ തെറാപ്പിസ്റ്റ്, പഞ്ചകർമ അസിസ്റ്റന്റ് തസ്തികകളിൽ നിയമനത്തിന് മെയ് 21 ന് അഭിമുഖം നടത്തും. പത്താം ക്ലാസും ആയുർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് വിജയവുമാണ് യോഗ്യത. താൽപര്യമുള്ള പുരുഷ ഉദ്യോഗാർഥികൾ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ രണ്ടാം നിലയിലെ കോൺഫറൻസ് ഹാളിൽ 5 രൂപയുടെ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ച അപേക്ഷയും അസൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാകണം. ആയുർവേദ തെറാപ്പിസ്റ്റ് അഭിമുഖം രാവിലെ 10.30 നും പഞ്ചകർമ അസിസ്റ്റന്റ് അഭിമുഖം രാവിലെ 11.30 നും നടക്കും.
*വിവിധ തസ്തികകളിൽ നിയമനം
തിരുവനന്തപുരം – അടൽ വയോ അഭ്യുദയ് യോജനയുടെ ഭാഗമായി സാമൂഹ്യ നീതി വകുപ്പിനു കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന നാഷണൽ ഹെൽപ് ഫോർ സീനിയർ സിറ്റിസൺസ് പദ്ധതിയിൽ *.
പ്രോജ്ക്ട് മാനേജർ, ഫീൽഡ് റെസ്പോൺസ് ലീഡർ, ഐ.ടി ലീഡർ / ക്വാളിറ്റി ലീഡർ, അഡ്മിൻ/ ഫിനാൻസ് ഓഫീസർ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷിക്കാം.
താത്പര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത ഫോമിലുള്ള അപേക്ഷയിൽ ഫോട്ടോ, യോഗ്യത, പ്രവർത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മേയ് 21ന് രാവിലെ 9.30ന് സാമൂഹ്യനീതി ഡയറക്ടറേറ്റ്, അഞ്ചാംനില, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം-33 വിലാസത്തിൽ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങളും അപേക്ഷാഫോമും സാമൂഹ്യനീതി വകുപ്പിന്റെ www.swd.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2306040.
*സൗണ്ട് എൻജിനിയർ താൽക്കാലിക ഒഴിവ്
സംസ്ഥാനത്തെ ഒരു സർക്കാർ കോളേജിൽ സൗണ്ട് എനജിനിയർ തസ്തികയിൽ ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. പ്രായപരിധി 18-41 വയസ് (01.01.2025 ന് 41 വയസ് കവിയാൻ പാടില്ല). സൗണ്ട് എൻജിനിയറിങ്ങിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയും റെക്കോഡിങ് സ്റ്റുഡിയോയിൽ ഒരു വർഷം പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി മെയ് 24 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
*ഫീഡ് അനലിസ്റ്റ് ഒഴിവ്
സംസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫീഡ് അനലിസ്റ്റ് തസ്തികയിൽ ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. പ്രായപരിധി 18-41 വയസ് (01.01.2025 ന് 41 വയസ് കവിയാൻ പാടില്ല). വെറ്ററിനറി സയൻസ്/ ബയോ കെമിസ്ട്രി/ കെമിസ്ട്രി/ അനിമൽ ന്യൂട്രീഷ്യൻ ഡിഗ്രി/ കേന്ദ്രസർക്കാർ/ കാർഷിക സർവകലാശാല എന്നിവയിൽ നിന്നും ഫീഡ് അനാലിസിസ് കോഴ്സ് പൂർത്തിയാക്കിയിട്ടുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി മെയ് 24 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
*പ്രോജക്ട് ഫെല്ലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ ജൂൺ 30 വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയായ ഡിസൈൻ ആൻഡ് കോൺഡക്ട് ഓഫ് ഫോറസ്ട്രി ട്രെയിനിംഗ് പ്രോഗ്രാംസിൽ പ്രോജക്ട് ഫെല്ലോ താൽക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ജൂൺ 2 ന് രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വച്ച് അഭിമുഖം നടത്തുന്നു.
*അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ മെഡിക്കൽ ഡോക്യുമെന്റേഷൻ ട്രെയിനിംഗ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. വൈകിട്ട് നാലു മണി വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in സന്ദർശിക്കുക.
*കോളേജ് സൈക്കോളജിസ്റ്റ് ഒഴിവ്
ജീവനി കോളേജ് മെന്റൽ ഹെൽത്ത് അവെയർനെസ് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജിൽ സൈക്കോളജിസ്റ്റിന്റെ ഒരു ഒഴിവുണ്ട്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മെയ് 23 ന് രാവിലെ 10 ന് അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: https://govtcollegetly.ac.in/. ഫോൺ: 9188900210.
*ആർസിസിയിൽ നിയമനം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ കരാറടിസ്ഥാനത്തിൽ ഫിസിഷ്യൻ / ഇന്റെൻസിവിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് : www.rcctvm.gov.in .
*മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സർജൻ, പി.ജി. വെറ്റ് വാക്ക് ഇൻ ഇന്റർവ്യൂ
ആലപ്പുഴ – റീബിൽഡ് കേരള ഇനിഷേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ ജില്ലക്ക് അനുവദിച്ച മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി സർജൻ തസ്തികയിലേക്കും ആലപ്പുഴ ജില്ലാ വെറ്ററിനറി കേന്ദ്രത്തിനോടനുബന്ധിച്ച് ആരംഭിക്കുന്നതുമായ മൊബൈൽ സർജറി യൂണിറ്റിലേക്ക് പി.ജി. വെറ്റ് തസ്തികയിലേക്കും കരാർ അടിസ്ഥാനത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ വഴി താൽക്കാലിക നിയമനം നടത്തുന്നു. മേയ് 19ന് രാവിലെ 10.30 മുതൽ 11 മണിവരെ ജില്ലാ കോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് ഇന്റർവ്യൂ. വെറ്ററിനറി സയൻസിലെ ബിരുദം, കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ, മലയാളം കൈകാര്യം ചെയ്യാനുള്ള കഴിവ്, ചെറുവാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് എന്നിവയാണ് വെറ്ററിനറി സർജന് വേണ്ട യോഗ്യതകൾ. വെറ്ററിനറി സയൻസിലെ മാസ്റ്റർ ബിരുദം(സർജറി), കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ, മലയാളം കൈകാര്യം ചെയ്യാനുള്ള കഴിവ്, ചെറുവാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് എന്നിവയാണ് പി.ജി. വെറ്റിന് വേണ്ട യോഗ്യതകൾ. ഫോൺ: 0477-2252431.
*ടെലിമെഡിസിൻ നെറ്റ്വർക്ക് മാനേജർ
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ നാഷണൽ മെഡിക്കൽ കോളേജ് നെറ്റ്വർക്കിന്റെ റീജിയണൽ റിസോഴ്സ് സൗത്ത് സെന്റർ II (NMCN) പ്രോജക്ടിൽ ടെലിമെഡിസിൻ നെറ്റ്വർക്ക് മാനേജറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. എം.എസ്സി ബയോടെക്നോളജി/ മെഡിക്കൽ ഇൻഫർമാറ്റിക്സ് ആണ് യോഗ്യത. പ്രവൃത്തി പരിചയവും പിഎച്ച്ഡിയും ഉണ്ടായിരിക്കണം. 90,000 രൂപയാണ് പ്രതിമാസ വേതനം. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെയ് 30 ന് രാവിലെ 11 ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.
*ഗസ്റ്റ് അദ്ധ്യാപക അഭിമുഖം
2025-26 അധ്യയന വർഷത്തിൽ കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡെപ്യുട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്ത് knmcollege@gmail.com ഇമെയിലിൽ മെയ് 23 വൈകിട്ട് 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം.
*അഭിമുഖം
ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ക്ലർക്ക് തസ്തികയിൽ കരാർ നിയമനത്തിന് മേയ് 21ന് അഭിമുഖം നടത്തും. എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രവർത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം രാവിലെ 10ന് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ഹാജരാകണം. വിലാസം: ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, ടി.സി.9/1023(1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം.
*ഗസ്റ്റ് അദ്ധ്യാപക അഭിമുഖം
ആറ്റിങ്ങൽ സർക്കാർ കോളേജിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അറബിക്, പൊളിറ്റിക്കൽ സയൻസ്, ഫിസിക്സ് വിഭാഗങ്ങളിൽ 2025-26 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിന് അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള മാത്തമാറ്റിക്സ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ മേയ് 21ന് രാവിലെ 10നും, സ്റ്റാറ്റിസ്റ്റിക് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ഉച്ചയ്ക്ക് 1.30-നും, അറബിക് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 22ന് രാവിലെ 10നും, പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ഉച്ചയ്ക്ക് 1.30-നും ഫിസിക്സ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 26ന് രാവിലെ 10.30നും അസൽ സർട്ടിഫിക്കറ്റുകൾ സഹിതം (പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ആയത് ഉൾപ്പെടെ) പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.
*കഴക്കൂട്ടം സൈനിക സ്കൂളിൽ ഡ്രൈവറുടെ ഒഴിവ്
കഴക്കൂട്ടം സൈനിക സ്കൂളിൽ ഡ്രൈവർ (UR)(സ്ഥിര തസ്തിക – ഒരൊഴിവ്) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 മെയ് 30 ആണ്. കൂടുതൽ വിവരങ്ങൾ സ്കൂൾ വെബ്സൈറ്റായ www.sainikschooltvm.edu.in ൽ ലഭ്യമാണ്.
*ഗസ്റ്റ് ഇന്റർപ്രറ്റർ ഒഴിവ്
കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ഹിയറിങ് ഇമ്പേഡ് ബാച്ചിൽ ഗസ്റ്റ് ഇന്റർപ്രറ്റർ തസ്തികയിലേക്ക് നിയമനത്തിന് മേയ് 21ന് അഭിമുഖം നടക്കും. എം.എസ്.ഡബ്ല്യു, എം.എ സൈക്കോളജി/ എം.എ. സോഷ്യോളജിയും ഡി.ഐ.എസ്.എൽ.എ ഡിപ്ലോമയുമാണ് യോഗ്യത. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10ന് സ്ഥാപനമേധാവി മുമ്പാകെ ഹാജരാകണം
*വാക്ക് ഇൻ ഇന്റർവ്യൂ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശു വികസന വകുപ്പിന്റെ സഹായത്തോടെ, തൃശൂർ ജില്ലയിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മോഡൽ ഹോം ഫോർ ഗേൾസ്, എൻട്രി ഹോം ഫോർ ഗേൾസ് എന്നീ സ്ഥാപനങ്ങളിൽ ഒഴിവുള്ള സൈക്കോളജിസ്റ്റ്, മൾട്ടി ടാസ്ക് വർക്കർ, ഫീൽഡ് വർക്കർ കം കേസ് വർക്കർ, സെക്യൂരിറ്റി തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. താല്പര്യമുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മെയ് 28 ന് രാവിലെ 10 മണിക്ക് തൃശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, 0471 2348666, www.keralasamakhya.org .
*കരാർ നിയമനം
എന്റെ കേരളം പദ്ധതിയിലേക്ക് സിഡിറ്റിൽ കരാർ അടിസ്ഥാനത്തിൽ രണ്ട് വീഡിയോഗ്രാഫർ (പ്രൊഡക്ഷൻ സ്പെഷ്യലിസ്റ്റ്), ഒരു വീഡിയോ എഡിറ്റർ എന്നിവരുടെ ഒഴിവുകളുണ്ട്. വിശദ വിവരങ്ങൾ www.cdit.org, www.careers.cdit.org വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾ www.careers.cdit.org ലൂടെ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 23.
*അഭിമുഖം നടത്തും
തിരുവനന്തപുരം സർക്കാർ നിയമ കലാലയത്തിൽ 2025– 26 അദ്ധ്യയന വർഷത്തിൽ നിയമ വിഷയത്തിൽ രണ്ട് ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനായി മേയ് 28 ന് രാവിലെ 10.30 ന് അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി കലാലയ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. അപേക്ഷകൾ മേയ് 24 ന് മുൻപായി ഓഫീസിൽ നേരിട്ടോ ഇ-മെയിൽ മുഖേനയോ സമർപ്പിക്കണം.
*ഫാർമസിസ്റ്റ് നിയമനം
തിരുവനന്തപുരം – പൂവാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എച്ച്എംസി മുഖേന ഒരു ഫാർമസിസ്റ്റിനെ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി ഫാം / ഡി ഫാമും ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രായപരിധി 40 വയസ്. അഭിമുഖം മേയ് 27 ന് നടക്കും. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ സഹിതം മേയ് 24 വൈകുന്നേരം 5ന് മുൻപായി പൂവാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2210017.
*അഭിമുഖം
തിരുവനന്തപുരം – പൂവാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എച്ച്എംസി മുഖേന ഒരു ക്ലീനിംഗ് സ്റ്റാഫിനെ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എൽ.സി. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ സഹിതം മേയ് 30ന് രാവിലെ 11ന് പൂവാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2210017.
*അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ മെഡിക്കൽ ഡോക്യുമെന്റേഷൻ ട്രെയിനിംഗ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. മെയ് 27 വൈകിട്ട് 4 മണിക്കുള്ളിൽ അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in സന്ദർശിക്കുക.
*കമ്മ്യൂണിറ്റി നഴ്സ് നിയമനം
തിരുവനന്തപുരം – പൂവാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഗ്രാമ പഞ്ചായത്ത് മുഖേന കരാർ അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി നഴ്സിനെ (പാലിയേറ്റീവ് കെയർ) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എ എൻ എം/ജെ പി എച്ച് എൻ/ ജി എൻ എം ആണ് യോഗ്യത. മേയ് 29 ന് പൂവാർ ഗ്രാമ പഞ്ചായത്ത് ഹാളിലാണ് അഭിമുഖം. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ സഹിതം മേയ് 27 വൈകുന്നേരം 5ന് മുൻപായി പൂവാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2210017.
*പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഗസ്റ്റ് ഇന്റർവ്യൂ
കേരള സർക്കാർ സ്ഥാപനമായ IHRD-യുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ ഇലക്ട്രോണിക്സ്, ലക്ചറർ ഇൻ ബയോമെഡിക്കൽ, ലക്ചറർ ഇൻ കമ്പ്യൂട്ടർ, ലക്ചറർ ഇൻ മെക്കാനിക്കൽ, ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ്, ഡെമോൺസ്ട്രേറ്റർ ഇൻ ബയോമെഡിക്കൽ, ഡെമോൺസ്ട്രേറ്റർ ഇൻ കമ്പ്യൂട്ടർ, ഡെമോൺസ്ട്രേറ്റർ ഇൻ മെക്കാനിക്കൽ എന്നീ തസ്തികകളിലേയ്ക്ക് താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
യോഗ്യത- ലക്ചറർ ഇൻ കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ്, ബയോമെഡിക്കൽ, മെക്കാനിക്കൽ – അതാത് വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ് ബിടെക് ബിരുദം
ഡെമോൺസ്ട്രേറ്റർ ഇൻ കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ്, ബയോമെഡിക്കൽ, മെക്കാനിക്കൽ – അതാത് വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ
തീയതി – 19.05.2025 10.00 am- ലക്ചറർ ഇൻ ഇലക്ട്രോണിക്സ്, 1.00 pm ഡെമോൺസ്ട്രേറ്റർ ബയോമെഡിക്കൽ
20.05.2025 10.00 am – ലക്ചറർ ഇൻ ബയോമെഡിക്കൽ, 1.00 pm ഡെമോൺസ്ട്രേറ്റർ ഇലക്ട്രോണിക്സ്
21.05.2025 10.00 am – ലക്ചറർ ഇൻ കമ്പ്യൂട്ടർ, 1.00 pm ഡെമോൺസ്ട്രേറ്റർ കമ്പ്യൂട്ടർ
22.05.2025 10.00 am – ലക്ചറർ ഇൻ മെക്കാനിക്കൽ, 1.00 pm ഡെമോൺസ്ട്രേറ്റർ മെക്കാനിക്കൽ
താല്പര്യമുള്ളവർ ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 8547005084, 9496582763 എന്നീനമ്പറുകളിൽ വിളിക്കുക.
*അദ്ധ്യാപക നിയമനം
മഞ്ചേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ അദ്ധ്യാപകരെ നിയമിക്കുന്നു. അറബിക് (സീനിയർ), ഇംഗ്ലീഷ്, സോഷ്യോളജി (ജൂനിയർ) തസ്തികകളിലേക്കുള്ള അഭിമുഖം മെയ് 20ന് രാവിലെ പത്തിനും ഫിസിക്സ്, കെമിസ്ട്രി, മാത്സ്(ജൂനിയർ) തസ്തികകളിലേക്കുള്ള അഭിമുഖം ഉച്ചക്ക് രണ്ടിനും നടക്കും. താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 04832762244.
*വീഡിയോഗ്രാഫർ, വീഡിയോ എഡിറ്റർ നിയമനം
സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്)യുടെ സ്പെഷ്യൽ സ്ട്രാറ്റജി ആൻഡ് കമ്മ്യൂണിക്കേഷൻ ടീമിന്റെ ‘എന്റെ കേരളം’ പ്രോജക്ടിലേക്കായി താൽകാലിക കരാർ അടിസ്ഥാനത്തിൽ രണ്ട് വീഡിയോഗ്രാഫർ (പ്രൊഡക്ഷൻ സ്പെഷ്യലിസ്റ്റ്), ഒരു വീഡിയോ എഡിറ്റർ എന്നിവരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികളുടെ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ വിശദ വിവരം www.cdit.org, www.careers.cdit.org എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് www.careers.cdit.org എന്ന വെബ് സൈറ്റ് പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി. മെയ് 23.
*സൈക്കോളജിസ്റ്റ് നിയമനം
തവനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2025-26 അധ്യയന വർഷത്തേക്ക് കോളെജ് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദ(എം.എ, എം.എസ്.സി)മാണ് യോഗ്യത. ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കൽ കൗൺസലിംഗ് മേഖലയിലെ പ്രവൃത്തി പരിചയം, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുളള കൗൺസലിംഗ് ഡിപ്ലോമ എന്നിവ അഭികാമ്യം. മെയ് 22ന് രാവിലെ 10.30ന് കോളജിൽ അഭിമുഖം നടക്കും. ഫോൺ: 9188900204.
*ഡോക്ടർ നിയമനം
പൂക്കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എൽ.എസ്.ജി.ഡി മുഖേന നടത്തുന്ന സായാഹ്ന ഒ.പിയിലേക്ക് ഡോക്ടർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നതിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ മെയ് 22ന് രാവിലെ പത്തിന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ടി.സി.എം.സി രജിസ്ട്രേഷൻ, എം.ബി.ബി.എസ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. ഫോൺ: 0483 2774860.
*നഴ്സറി അധ്യാപക നിയമനം
മലപ്പുറം – പട്ടികജാതി വികസന വകുപ്പിന് കീഴിൽ നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന പിടാവന്നൂർ ഗവ. മോഡൽ പ്രീ സ്കൂളിലേയ്ക്ക് (നഴ്സറി) അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകർ എസ്എസ്എൽസി വിജയിച്ചിട്ടുള്ളവരും പി.പി.ടി.ടി.സി (പ്രീ പ്രൈമറി ടീച്ചർ ട്രെയിനിങ് കോഴ്സ് ) സർട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം മെയ് 21ന് രാവിലെ പത്തിന് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 8281284332 .
*സി-ഡിറ്റിൽ വീഡിയോഗ്രാഫർ ഒഴിവ്
സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ സെപ്ഷ്യൽ സട്രാറ്റജി ആൻഡ് കമ്മ്യൂണിക്കേഷൻ ടീമിന്റെ ‘എന്റെ കേരളം’ പ്രൊജക്ടിലേക്കായി താൽക്കാലിക കരാർ അടിസ്ഥാനത്തിൽ രണ്ട് വീഡിയോഗ്രാഫർ (പ്രൊഡക്ഷൻ സ്പെഷ്യലിസ്റ്റ്), ഒരു വീഡിയോ എഡിറ്റർ എന്നിവരെ ആവശ്യമുണ്ട്. ഉദ്യേഗാർഥികളുടെ പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ വിശദവിവരം www.cdit.org , www.careers.cdit.org എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് www.careers.cdit.org എന്ന വെബ് സൈറ്റ് പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി മേയ് 23.
*റിസർച്ച് അസിസ്റ്റന്റ് ഒഴിവ്
ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെ കീഴിലെ സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ കേരളയിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ മൂന്ന് ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു. യോഗ്യത: സയൻസ്, ഹെൽത്ത്, സോഷ്യൽ സയൻസ് വിഷയങ്ങളിലെ ബിരുദവും എം.പി.എച്ച്/എം.എസ്.സി നഴ്സിംഗ്/എം.എസ്.ഡബ്ല്യൂ പോലുള്ള വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും. 35 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: 2025 മെയ് 22 കൂടുതൽ വിവരങ്ങൾക്ക്: www.shsrc.kerala.gov.in.
ഫോൺ : 0471-2323223 .
*വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു
പാലക്കാട്: കേരള വനിതാ ശിശുവികസന വകുപ്പിന്റെ ഭാഗമായ നിർഭയ സെല്ലിന് കീഴിലുള്ളതും, കൊല്ലങ്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ആശ്രയം റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ മേൽനോട്ട ചുമതലയിലുള്ളതുമായ പാലക്കാട് എൻട്രി ഹോം ഫോർ ഗേൾസ് (18 വയസിൽ താഴെയുള്ള അതിജീവിതരായ പെൺകുട്ടികളെ താമസിപ്പിക്കുന്ന താല്കാലിക കേന്ദ്രം) എന്ന സ്ഥാപനത്തിലെ വിവിധ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. എല്ലാ തസ്തികളിലേക്കും ഒരു ഒഴിവ് വീതമാണ് ഉള്ളത്. അപേക്ഷകർ വനിതകൾ ആയിരിക്കണം. ഒഴിവുള്ള തസ്തികകളുടെ വിവരങ്ങൾ, യോഗ്യത, പ്രായം, മാസവേതന നിരക്ക് എന്നീ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
1) ഫീൽഡ് വർക്കർ കം കേസ് വർക്കർ -(യോഗ്യത : MSW / PG in Psychology/Sociology, ഈ മേഖലയിൽ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന, വേതനം : 16,000 രൂപ )
2) കുക്ക്
(യോഗ്യത : അഞ്ചാം ക്ലാസ്സ്, പ്രായം 25 വയസിന് മുകളിൽ, പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന, വേതനം : 12,000 രൂപ )
3) ലീഗൽ കൗൺസിലർ
(പാർട്ട് ടൈം )- (യോഗ്യത : LLB, വേതനം : 10,000 രൂപ )
4) സെക്യൂരിറ്റി
(രാത്രി മാത്രം )- (യോഗ്യത : SSLC, തൊഴിൽ പരിചയം അഭികാമ്യം, വേതനം : 10,000 രൂപ )
മേൽ കൊടുത്തിരിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷിക്കുവാൻ താൽപര്യമുള്ളവർ
വെള്ള പേപ്പറിൽ ഫോട്ടോ സഹിതം തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ്, പ്രവർത്തിപരിചയം, എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപെടുത്തിയ സർട്ടിഫിക്കറ്റുകൾ, ആധാറിന്റെ പകർപ്പ് എന്നിവ സഹിതം
ദി സെക്രട്ടറി
ആശ്രയം റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി,
ആശ്രയം ഓർച്ചാർഡ്, വിരുത്തി, നെന്മേനി (പി.ഓ.)
കൊല്ലങ്കോട്, പാലക്കാട് – 678506
എന്ന വിലാസത്തിൽ 2025 മെയ് 24നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
അപേക്ഷ അയക്കുന്നവർ ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെന്ന് വ്യക്തമായി രേഖപെടുത്തേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്- ബന്ധപെടേണ്ട ഫോൺ നമ്പർ: 9495891560 .
*ഇന്റേൺഷിപ് അവസരം
കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരളയിലൂടെ കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡിൽ (KAMCO) ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദ/ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് മെയ് 30 ന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും bit.ly/KAMCOinternship ലിങ്ക് സന്ദർശിക്കുക. രജിസ്ട്രേഷൻ ഫീസ് 500 രൂപ.
*ഗസ്റ്റ് അദ്ധ്യാപക നിയമനം
കേരള സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിലേക്ക് ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സ് പഠിപ്പിക്കുവാൻ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. ബിരുദവും, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മന്റ് കോഴ്സിൽ ഡിപ്ലോമയും എം.ബി.എയുമാണ് യോഗ്യത. അദ്ധ്യാപന പരിചയം അഭികാമ്യം.
അപേക്ഷകർ യോഗ്യത, മുൻപരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ബയോഡാറ്റ എന്നിവ മേയ് 20ന് മുമ്പ് തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിൽ നേരിട്ടോ ഇ-മെയിൽ (courses.lbs@gmail.com) വിലാസത്തിലോ സമർപ്പിക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. കൂടുതൽവിവരങ്ങൾക്ക്: 0471-2560333.
*സൈക്കോളജിസ്റ്റ് നിയമനം
ജീവനി പദ്ധതിയുടെ ഭാഗമായി ചിറ്റൂർ സർക്കാർ കോളേജിൽ സൈക്കോളജിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. മെയ് 21 ന് രാവിലെ 10.30നാണ് അഭിമുഖം. റെഗുലർ സൈക്കോളജി ബിരുദാനന്തര ബിരുദം(എം.എ/എം.എസ്.സി സൈക്കോളജി, അപ്ലൈഡ് സൈക്കോളജി, കൗൺസിലിങ് സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി, കൗൺസലിങ് സൈക്കോളജി)ആണ് യോഗ്യത. ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കൽ/കൗൺസലിങ് മേഖലയിലെ പ്രവൃത്തി പരിചയം, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസലിങ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതയാണ്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 8078042347 .
*റിസർച്ച് അസിസ്റ്റന്റ് നിയമനം
സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററിൽ ഒഴിവുള്ള റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സയൻസ് ഹെൽത്ത്, സോഷ്യൽ സയൻസ് വിഷയത്തിലുള്ള ബിരുദവും എം.പി.എച്ച്/ എം.എസ്.സി നഴ്സിംഗ്/ എം.എസ്.ഡബ്യു എന്നിവയിലുള്ള ബിരുദാനന്തര ബിരുദവും നിർബന്ധമാണ്.
അപേക്ഷകൾ മെയ് 22 വരെ സമർപ്പിക്കാം. പ്രായപരിധി 35 വയസ്സ്. കൂടുതൽ വിവരങ്ങൾക്ക് shsrc.kerala.gov.in.


