ഒഡെപെക്ക് മുഖേനെ യു.എ.ഇ യിലേക്ക് തയ്യൽക്കാരെ തെരഞ്ഞെടുക്കുന്നു

Kerala Trivandrum
Print Friendly, PDF & Email

ദുബായ് ആസ്ഥാനമായ പ്രമുഖ ഫാഷൻ കമ്പനിയിലേക്ക് സ്ത്രീ/പുരുഷ സ്‌കിൽഡ് ബ്രൈഡൽ വെയർ/ഈവനിംഗ് ഗൗൺ ടെയിലേഴ്‌സിനെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ എസ് എസ് എൽ സി പാസായിരിക്കണം. ബ്രൈഡൽ വെയർ/ഈവനിംഗ് ഗൗൺ തയ്യലിൽ കുറഞ്ഞത് അഞ്ചു വർഷത്തെ തൊഴിൽ പരിചയം അനിവാര്യം. പ്രായപരിധി 20-50. ശമ്പളം നൈപുണ്യനില, വേഗത, ഫിനിഷിംഗ് നിലവാരം എന്നിവയെ ആശ്രയിച്ചായിരിക്കും. കൂടാതെ താമസസൗകര്യം, വിസ, താമസ സ്ഥലത്തു നിന്നും ജോലി സ്ഥലത്തേക്കുള്ള ട്രാൻസ്‌പോർട്ടേഷൻ എന്നിവ സൗജന്യമായിരിക്കും. താല്പര്യമുള്ളവർ ബയോഡാറ്റ, ഒറിജിനൽ പാസ്‌പോർട്ട്, എന്നിവ മേയ് 20 നു മുൻപ് recruit@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. അപേക്ഷകർ ബ്രൈഡൽ വെയർ/ഈവനിംഗ് ഗൗൺ തയ്യൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന രണ്ടു മിനിട്ടിൽ കുറയാത്ത വീഡിയോ 9778620460-ൽ വാട്ടസ്ആപ് ചെയ്യുകയും വേണം. വിശദ വിവരങ്ങൾ www.odepc.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ 0471-2329440/41/42/43/45, 9778620460. തെരെഞ്ഞെടുപ്പ് സൗജന്യമായതിനാൽ സർവീസ് ചാർജ് ബാധകമല്ല. ഒഡെപെക്കിന് മറ്റു ശാഖകളോ ഏജന്റ്മാരോ ഇല്ല.

 

Leave a Reply

Your email address will not be published. Required fields are marked *