14-മത് കേരള ഫയർ സർവ്വീസ് അസോസിയേഷൻ കോട്ടയം മേഖലാ സമ്മേളനം പത്തനംതിട്ടയിൽ നടന്നു

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കേരള ഫയർ & റെസ്ക്യൂ സർവ്വീസിലെ സീനിയർ ഫയർ & റെസ്‌ക്യു ഓഫീസർ, സീനിയർ ഫയർ & റെസ്‌ക്യു ഓഫീസർ (മെക്കാനിക്ക്), ഫയർ & റെസ്‌ക്യു ഓഫീസർ (ഡ്രൈവർ), ഫയർ & റെസ്‌ ഓഫീസർ, ഫയർ & റെസ്‌ക്യു ഓഫീസർ (വുമൺ) എന്നീ അടിസ്ഥാനവിഭാഗം ജീവനക്കാരുടെ ഏക അംഗീകൃത സംഘടനയായ കേരള ഫയർ സർവ്വീസ് അസ്സോസിയേഷൻ്റെ 14-ാമത് കോട്ടയം മേഖലാ സമ്മേളനം 2026 ഫെബ്രുവരി 28 ശനിയാഴ്‌ച പത്തനംതിട്ടയിൽ അബാൻ ടവർ ഓഡിറ്റോറിയത്തിൽ വച്ച് കോട്ടയം മേഖല പ്രസിഡൻ്റ് ശ്രീ. പ്രവീൺ കുമാറിന്റെ അദ്ധ്യക്ഷതയിൽനടന്നു. പൊതു സമ്മേളനം ബഹു കോന്നി MLA അഡ്വ. K U ജനിഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബഹു രാഷ്ട്രപതി/മുഖ്യമന്ത്രിയുടെ മെഡൽ നേടി ഫയർ സർവ്വീസിൻ്റെ അഭിമാനമായ ജേതാക്കളെയും. മുതിർന്ന അംഗങ്ങളെയും SSLC ,+2, ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കളെയും എന്നിവരെയും ബഹു MLA ആദരിച്ചു. സംസ്ഥാന ട്രഷറർ ബൈജു കോട്ടായി, സ്റ്റേഷൻ ഓഫീസർമാരായ വി വിനോദ് കുമാർ, എ സാബു സതീഷ് കുമാർ ഷൈൻ എന്നിവർ സംസാരിച്ചു

ഉച്ചക്ക് 2 മണി മുതൽ കോട്ടയം മേഖല പ്രസിഡൻ്റ് പി. പ്രവീൺ കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന പ്രതിനിധി സമ്മേളനം KFSA സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ V പ്രണവ് ഉദ്ഘാടനം ചെയ്തു. താഴെപ്പറയുന്ന ഭാരവാഹികളെ സമ്മേളനം ഐക്യകണ്ഠേന തിരഞ്ഞെടുത്തു

മേഖല പ്രസിഡൻ്റ് – P സജു ( പാലാ)
വൈസ് പ്രസിഡൻ്റ് – K സതീഷ്കുമാർ ( തിരുവല്ല)
മേഖല സെക്രട്ടറി – C സിജിമോൻ ( കടുത്തുരുത്തി)
ജോ. സെക്രട്ടറി – P ഷൈൻ ( വൈക്കം)
മേഖല ട്രഷറർ – PB ജിതിൻ ( റാന്നി)

പോലീസിന് തുല്യമായ ശമ്പളവർദ്ധനവ്, ഒരു സ്റ്റേഷനിൽ രണ്ട് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ തസ്തിക സൃഷ്ടിക്കുക, കോട്ടയം മേഖലയിൽ കുമരകം, ഏറ്റുമാനൂർ, എരുമേലി, ആറന്മുള, കലവൂർ എന്നീ സ്ഥലങ്ങളിൽ പുതിയ സ്റ്റേഷനകൾ അനുവദിക്കുക എന്നിവ സമ്മേളനം പ്രേമേയത്തിലൂടെ ആവശ്യപ്പെട്ടു.

P സജു – മേഖല പ്രസിഡൻ്റ്,  സിജിമോൻ സി- മേഖല സെക്രട്ടറി,  PB ജിതിൻ – മേഖല ട്രഷറർ

Leave a Reply

Your email address will not be published. Required fields are marked *