മോദിയെ കാണാനില്ല ; കോൺഗ്രസ് സമൂഹ മാധ്യമങ്ങളിൽ ഇട്ട പോസ്റ്റിനെതിരെ ഇൻഡി മുന്നണി നേതാക്കൾ ശക്തമായി പ്രതികരിച്ചു രംഗത്തെത്തിയതിനു പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്തു തടിതപ്പി കോൺഗ്രസ്. !!

India
Print Friendly, PDF & Email

ന്യൂഡൽഹി: അസമയത്ത് അനുചിതമായ പ്രസ്താവന നടത്തി വീണ്ടും വെട്ടിലായി കോൺ​ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ “കാണാനില്ല” എന്നു ചൂണ്ടിക്കാട്ടി കോൺ​ഗ്രസിന്റെ സോഷ്യൽമീഡിയ ഹാൻഡിലുകളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിനെതിരെ ഇൻഡി മുന്നണിയിലെ സഖ്യകക്ഷി നേതാക്കൾ തന്നെ രം​ഗത്തെത്തി. കോൺ​ഗ്രസിന്റെ വെളിവില്ലാത്ത സമീപനത്തിനെതിരെ നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷൻ ഫറൂഖ് അബ്ദുള്ള ആണ് ആദ്യം പ്രതികരിച്ചത്.

പ്രധാനമന്ത്രി മോദിജി എവിടെയും പോയിട്ടില്ല, അദ്ദേഹം ഡൽഹിയിലുണ്ട് എന്നായിരുന്നു ഇൻഡി മുന്നണിയിലെ പ്രധാന നേതാവും കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള കോൺ​ഗ്രസിന് നൽകിയ മറുപടി. പ്രതിപക്ഷം പ്രധാനമന്ത്രിക്ക് പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ട്. അതിനുശേഷം അതു ചോദ്യം ചെയ്യരുത്. പ്രധാനമന്ത്രി വേണ്ടതുപോലെ പ്രവർത്തിക്കുമെന്നും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി പറഞ്ഞു. അസമയത്തുള്ള കോൺഗ്രസിന്റെ പ്രസ്താവന എല്ലാവരെയും ചൊടിപ്പിച്ചു.

തങ്ങളുടെ പക്കൽ കുറെ ആണവായുധങ്ങളുണ്ടെന്ന പാകിസ്താന്റെ വീമ്പിളക്കലിനും, ന്യൂഡൽഹിയുടെ പക്കലും അതിലും കൂടുതൽ ആണവായുധങ്ങളുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇന്ത്യ ആരെയും അങ്ങോട്ട് കയറി ആദ്യം ആക്രമിച്ചിട്ടില്ല. എല്ലായ്പ്പോഴും ആരംഭിച്ചത് പാകിസ്താനിൽ നിന്നാണ്. ഇന്ത്യ അതിനു മറുപടി നൽകുകയാണ് ചെയ്തതെന്നും അബ്ദുള്ള പറഞ്ഞു. അതേസമയം പ്രധാനമന്ത്രി മോദിയെ കാണാനില്ലെന്ന സോഷ്യൽമീഡിയ പോസ്റ്റ് വിവാദമായതോടെ കോൺ​ഗ്രസ് പോസ്റ്റ് മുക്കി മുങ്ങി. അനവസരത്തിലുള്ള കോൺഗ്രസിന്റെ പോസ്റ്റ് അംഗീകരിക്കാൻ കഴിയില്ലെന്ന് തൃണമൂൽ കോൺഗ്രസും വ്യക്തമാക്കിയിരുന്നു. ബിഎസ്പി നേതാവ് മായാവതിയും തങ്ങളുടെ നീരസം പ്രകടിപ്പിച്ചു. സഖ്യകക്ഷി നേതാക്കളിൽ നിന്ന് സമ്മർദ്ദമേറിയതോടെയാണ് പോസ്റ്റ് പിൻവലിക്കാൻ കോൺഗ്രസ് നിർബന്ധിതരായത്. അങ്ങനെ മോദിയെ ചൊറിയാൻ പോയി, കോൺഗ്രസ് പണി മേടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *