പൊറോട്ടയും ബീഫും പലർക്കും ബെസ്റ്റ് കോമ്പിനേഷൻ ആണല്ലേ ? ബോണ്ടയും ബീഫ് കറിയും സ്ഥിരമായി കഴിക്കുന്നവരുമുണ്ട്. ഒരു പൊറോട്ട മൂന്ന് ചപ്പാത്തിക്ക് തുല്യമാണെന്ന് എത്ര പേർക്കറിയാം ? പൊറോട്ട കഴിച്ചു തുടങ്ങിയാൽ പിന്നെ രണ്ടായി, മൂന്നായി എട്ടു പൊറോട്ടയൊക്കെ ഒറ്റയടിക്ക് കഴിക്കുന്നവരുണ്ട്. പ്രത്യേകിച്ച് കൂടെ ബീഫ് കറിയോ, വറുത്തതോ, ഒലത്തിയതോ ഒക്കെയുണ്ടങ്കിൽ പിന്നെ പറയണ്ട.!! പൊറോട്ട, ബോണ്ട അടക്കം ബേക്കറി സാധനങ്ങൾ മിക്കതും ഉണ്ടാക്കുന്നത് മൈദ കൊണ്ടാണ്. നാരിന്റെ അംശം ഇല്ലാത്ത മൈദ ദഹിക്കാൻ പ്രയാസമാണെന്ന് മാത്രമല്ല, പൊറോട്ട തയ്യാറാക്കാൻ വലിയ അളവിൽ എണ്ണയും ഉപയോഗിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും ഉപയോഗിച്ച എണ്ണതന്നെയാവും വീണ്ടും ഉപയോഗിക്കുക. ഇത് വലിയ അപകടകരമാണ്. ബീഫിലും നാരുകൾ ഇല്ല. കൊഴുപ്പിന്റെ അളവും കൂടുതലാണ്. ബീഫ് കറി തയ്യാറാക്കുമ്പോഴും വലിയ അളവിൽ എണ്ണ ഉപയോഗിക്കാറുണ്ട്. ഒപ്പം ബീഫിലെ കൊഴുപ്പും കൂടിയാകുമ്പോൾ ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ലെന്ന് മനസിലാക്കുക.
What do you feel about this post?
Like
Love
Happy
Haha
Sad

