ഓൾ ഇന്ത്യ മലയാളീ അസോസിയേഷൻ (എയ്മ) വാർഷിക പൊതുയോഗവും, തിരഞ്ഞെടുപ്പ്

India Kerala World

ന്യൂഡൽഹി – കേരളത്തിന് പുറത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ അധിവസിക്കുന്ന മലയാളികളുടെയും, കുടുംബാംഗങ്ങളുടെയും ക്ഷേമം മുൻനിർത്തി രൂപീകരിക്കപ്പെട്ട സംഘടനയായ ഓൾ ഇന്ത്യ മലയാളീ അസോസിയേഷൻ (എയ്മ) ഉത്തർപ്രദേശ് സംസ്ഥാന ഘടകം വാർഷിക പൊതുയോഗവും, 2024 2027 ലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 12.05.2024 ഇന്നലെ നോയിഡ അയ്യപ്പ ക്ഷേത്രാങ്കണത്തിൽ വെച്ചു നടന്നു. എയ്മ മലയാളി സമൂഹത്തിനായി നൽകിവരുന്ന സാമൂഹിക, സാംസ്കാരിക, ആരോഗ്യ, വിദ്യാഭ്യസ മേഖലകളിലെ പ്രവർത്തനം കുറച്ചുകൂടി മെച്ചപ്പെടുത്തുവാനും, വനിതകളെയും, യുവജനങ്ങളെയും ജീവിതത്തിന്റെ മുഖ്യ ധാരയിലേക്ക് എത്തിക്കുവാനും വേണ്ടുന്ന പ്രവർത്തനങ്ങൾക്കു മുൻകൈ എടുക്കുവാനും ആഹ്വാനം ചെയ്തുകൊണ്ട് യോഗം 2024 2027 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു .

ഭാരവാഹികൾ :
സുരേഷ് കുമാർ നായർ ( പ്രസിഡന്റ് ), കെ ടി മഹാശയൻ (സെക്രട്ടറി ), മനോജ് കുമാർ നായർ (ട്രഷറർ ), ജയരാജ് നായർ (എൻ ജി സി മെമ്പർ ),
മനോജ് നായർ (എൻ ജി സി മെമ്പർ ) ദീപ്തി നായർ (വനിതാ വിഭാഗം കൺവീനർ ), കൃഷ്ണ എസ് നായർ (യുവജന വിഭാഗം കൺവീനർ ), പത്തിയൂർരവി (വൈസ് പ്രസിഡന്റ് ), ബിനുതോമസ് (വൈസ് പ്രസിഡന്റ് ), ജെയിംസ് ഗബ്രിയേൽ ,ബിജു എബ്രഹാം (ജോയിന്റ് സെക്രട്ടറിമാർ ), പി എൻ ചന്ദ്രദാസ് (കൺവീനർ ), മുകേഷ് മേനോൻ (മീഡിയ കോർഡിനേറ്റർ), ബിജു തങ്കപ്പൻ കുമ്പനാട് (ജോയിന്റ ട്രെഷറർ ) കൂടാതെ 17 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയേയും തിരഞ്ഞെടുത്തു .

ജൂലായ് 6 , 7 തീയതികളിലായി ഹൈദരാബാദിൽ വെച്ച് നടക്കുന്ന എയ്മ ദേശീയ സമ്മേളനത്തിലേക്ക് പങ്കെടുക്കാനും, വിജയകരമാക്കുവാനും തീരുമാനിച്ചു. ഹൈദരാബാദ് യൂസഫ്‌ഗുഡ ശ്രീനഗർ കോളനിയിലെ സത്യസായി ട്രസ്റ്റ് നിഗമാഗമം ഓഡിറ്റോറിയത്തിൽ വെച്ചാണ് ദേശീയ സംമേകണം നടക്കുന്നത്. ഇത് സംബന്ധിച്ച ലഘുലേഖ എയ്മ തെലുങ്കാന വാർഷിക സമ്മേളനത്തിൽ വെച്ച് ദേശീയ നിരീക്ഷകൻ ജയരാജ് നായർ ദേശീയ ഉപാദ്ധ്യക്ഷൻ കെവി ദേവരാജന് നൽകി പ്രകാശനം ചെയ്തു. ഈ പരിപാടിയിൽ എയ്മ തെലുങ്കാന പ്രസഡന്റ് കെയു ഐസക്ക് അദ്ധ്യക്ഷത വഹിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *